ഷാർജ: ഹോട്ടലുകളിലെ സ്വിമ്മിങ് പൂളുകളിലെ സുരക്ഷ പരിശോധനയുമായി ഷാർജ മുനിസിപ്പാലിറ്റി. സന്ദർശകരുടെ സുരക്ഷ, ആരോഗ്യം എന്നിവ മുൻനിർത്തിയാണ് പരിശോധന. ഹോട്ടലുകൾക്ക് ഒമ്പത് നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി ഹെൽത്ത് കൺട്രോൾ വിഭാഗം മേധാവി റുഖായ ഇബ്രാഹിം പറഞ്ഞു.
സ്വിമ്മിങ് പൂളിന്റെയും വെള്ളത്തിന്റെയും ശുചിത്വം ഉറപ്പാക്കണം. പൂളിന് പുറത്ത് കുളിക്കാനുള്ള സൗകര്യം ഒരുക്കണം. ആവശ്യമായ ശൗചാലയങ്ങൾ സ്ഥാപിക്കണം. ജലശുദ്ധീകരണ ഉപകരണങ്ങൾ സ്ഥാപിച്ച മുറി നീന്തൽക്കുളത്തോട് ചേർന്ന് നിർമിക്കണം. ടെക്നീഷ്യനെ നിയമിക്കണം. വസ്ത്രം മാറാൻ ലോക്കറുള്ള മുറികൾ ഒരുക്കണം.സ്ഥിരമായി ഗാർഡിനെ നിയമിക്കണം. ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളും തൂവാലകളും ശുചിത്വം പാലിക്കണം.മുനിസിപ്പാലിറ്റി ഇരുന്നൂറോളം പരിശോധനകൾ ഈ വർഷം നടത്തിയതായും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.