അബൂദബി: മാലിന്യ നിർമാർജന കേന്ദ്രമായ 'തദ്‌വീർ' അൽ ദഫ്ര മേഖലയിലെ മദീന സായിദ്, ഗയാത്തി ലാൻഡ്ഫിൽ ഏരിയയിൽ കേടായ ടയറുകൾ പുനരുപയോഗിക്കുന്ന പദ്ധതി ആരംഭിച്ചു.
പ്രതിദിനം 40 മുതൽ 60 ടൺ വരെ ടയറുകളാണ് ഉപയോഗിക്കുന്നത്. ഏറ്റവും ഉയർന്ന മാനദണ്ഡങ്ങളും സംവിധാനങ്ങളും അനുസരിച്ചാണ് ഉപയോഗിച്ച ടയറുകളെ പുതിയ ഉൽപന്നങ്ങളാക്കുന്നത്.ജൈവ ഇന്ധന ഉൽപാദന പ്ലാൻറുകളിലും റബർ ഫാക്ടറികളിലും ഉപയോഗിക്കാൻ കഴിയുന്ന ഉൽപന്നങ്ങളാണ് പ്രധാനമായും നിർമിക്കുന്നത്.
അബൂദബി സെൻറർ ഫോർ വേസ്റ്റ് മാനേജ്മെന്റിെൻറ ലക്ഷ്യങ്ങൾ നേടാനും ടയർ മാലിന്യത്തിെൻറ വിപരീത ഫലങ്ങൾ ഒഴിവാക്കാനുമാണ് പ്രവൃത്തി നടക്കുന്നത്. ടയറുകൾ പാരിസ്ഥിതികവും ആരോഗ്യപരവുമായ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതിനാൽ വളരെ കർശനമായ മാനദണ്ഡങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.ഉപയോഗശൂന്യമായ ടയറുകൾ കൂട്ടിയിടുന്ന സ്ഥലങ്ങളിൽ എലിശല്യം കൂടുതലാണ്.
ടയറിനുള്ളിൽ വെള്ളം കെട്ടിക്കിടന്ന് കൊതുകുകളുടെ പ്രജനന കേന്ദ്രമായി മാറുന്നു. ചൂട് ഉയരുന്നതോടൊപ്പം പരിസ്ഥിതിക്ക് പലതരത്തിൽ ഭീഷണിയാവുന്നു. ടയർ കത്തുന്നത് പരിസ്ഥിതി മലിനീകരണം വർധിപ്പിക്കും. വെള്ളം, മണ്ണ്, വായു, പൊതുജനാരോഗ്യം എന്നിവക്ക് നേരിട്ട് നാശമുണ്ടാക്കുന്നതോടൊപ്പം ആത്സ്മ, കാൻസർ, അലർജികൾ തുടങ്ങിയ രോഗങ്ങൾക്കും കാരണമാകാം.
നൂതന മാർഗങ്ങളിലൂടെയും നൂതന സാങ്കേതിക വിദ്യകളിലൂടെയും വിപണി മൂല്യത്തോടെ പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങളാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പുനരുപയോഗത്തിെൻറ ഫലമായുണ്ടാകുന്ന റബർ തരികൾ പ്രത്യക്ഷവും പരോക്ഷവുമായ ഒട്ടേറെ റബർ വ്യവസായങ്ങളിൽ പ്രയോജനപ്പെടുത്താം.
റബർ ഉൽപന്നങ്ങൾ, റബർ നിലകൾ, കൃത്രിമ ടർഫ് ഫീൽഡുകൾ, സ്‌പോർട്‌സ് ഫീൽഡുകൾ, കുട്ടികളുടെ പാർക്കുകൾ, സൗണ്ട് പ്രൂഫിങ് വസ്തുക്കൾ എന്നിവയിലും ഉപയോഗിച്ച ടയറുകൾ പ്രയോജനപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.