ദുബൈ: മദ്യത്തിന് ഏർപെടുത്തിയിരുന്ന 30 ശതമാനം മുനിസിപ്പാലിറ്റി നികുതി ഒഴിവാക്കി ദുബൈ. വ്യക്തികൾക്ക് മദ്യം വാങ്ങാനുള്ള ലൈസൻസും സൗജന്യമാക്കി. പുതുവത്സര ദിനം മുതൽ പുതിയ നിർദേശം പ്രാബല്യത്തിലായി. മറ്റ് എമിറേറ്റുകൾക്ക് ഇത് ബാധകമല്ല.
21 വയസിന് മുകളിലുള്ളവർക്ക് മാത്രമെ മദ്യം ഉപയോഗിക്കാൻ അനുവാദമുള്ളൂ. അനുവദിനീയമായ സ്ഥലങ്ങളിൽ മാത്രമെ ഉപയോഗിക്കാവൂ എന്നും നിർദേശമുണ്ട്. ദുബൈയിലെ മദ്യവിലയിലെ വലിയൊരു പങ്കും മുനിസിപ്പാലിറ്റി നികുതിയായിരുന്നു. ഇത് ഒഴിവാക്കിയതോടെ മദ്യത്തിന്‍റെ വില കുറയും. കുറഞ്ഞ വിലക്ക് മദ്യം വാങ്ങാൻ മറ്റ് എമിറേറ്റുകളെയാണ് ആശ്രയിച്ചിരുന്നത്. ഇതോടെ, ദുബൈയിൽ മദ്യ വിൽപന വർധിക്കും.
വ്യക്തികൾക്ക് മദ്യം ഉപയോഗിക്കുന്നതിനോ വാഹനത്തിൽ കൊണ്ടു പോകുന്നതിനോ സൂക്ഷിക്കുന്നതിനോ ലൈസൻസ് നിർബന്ധമാണ്. പാർട്ടികൾ നടത്തുന്നതിനും ലൈസൻസ് നിർബന്ധമാണ്. വർഷത്തിൽ 200 ദിർഹമിന് മുകളിലായിരുന്നു ലൈസൻസ് ഫീസ്. പുതുവത്സര ദിനം മുതൽ ഇതും സൗജന്യമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.