ടീം ഇന്ത്യ നടത്തുന്ന സമ്മർ ക്യാമ്പിന്‍റെ ഉദ്ഘാടനം ഷാർജ ഇന്ത്യൻ അസോസിയേഷൻ ആക്ടിങ്​ പ്രസിഡന്‍റ്​ പ്രദീപ്‌ നെന്മാറ ഉദ്ഘാടനം ചെയ്യുന്നു

ടീം ഇന്ത്യ വേനൽക്കൂട്ടം സമ്മർ ക്യാമ്പ്

ദുബൈ: ടീം ഇന്ത്യയുടെ ഭാഗമായി പ്രവർത്തിക്കുന്ന ടീം ഇന്ത്യ സ്പെഷൽ സ്മൈൽസ് (ടി.ഐ.എസ്.എസ്) നിശ്ചയദാർഢ്യക്കാരായ കുട്ടികൾക്കു വേണ്ടി ജൂലൈ 15,16, 17 തീയതികളിൽ നടത്തുന്ന സമ്മർ ക്യാമ്പിന്‍റെ ഔദ്യോഗിക ഉദ്ഘാടനം ഷാർജ ഇന്ത്യൻ അസോസിയേഷൻ ആക്ടിങ്​ പ്രസിഡന്‍റ്​ പ്രദീപ് നെന്മാറ നിർവഹിച്ചു.

അസോസിയേഷൻ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ടീം ഇന്ത്യ പ്രസിഡന്‍റ്​ ശശി വാരിയത്ത് അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി ശ്രീപ്രകാശ്, ആക്ടിങ്​ ട്രഷറർ പി.കെ. റെജി, വേനൽക്കൂട്ടം -2024ന്‍റെ ചീഫ് കോഓഡിനേറ്റർ വിജിത ഗിരീഷ്, കെ.ടി. നായർ, ഇസ്മായിൽ റാവുത്തർ എന്നിവർ സംസാരിച്ചു.

ജനറൽ സെക്രട്ടറി അനിൽ ലാൽ സ്വാഗതവും ട്രഷറർ രവി തങ്കപ്പൻ നന്ദിയും പറഞ്ഞു. തുടർന്ന് സാന്ദ്രലയം ടീം അവതരിപ്പിച്ച സംഗീത നിശയും ദൃഢനിശ്ചയക്കാരായ കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

Tags:    
News Summary - Team India Venalkuttam Summer Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.