ദുബൈ: ഗവൺമെന്റ് എൻജിനീയറിങ് കോളജ് തൃശൂരിന്റെ ഏറ്റവും വിപുലമായ യു.എ.ഇയിലെ പൂർവ വിദ്യാർഥി കൂട്ടായ്മയായ ട്രേസിന്റെ ആഭിമുഖ്യത്തിൽ യു.എ.ഇയിൽ ആദ്യമായി ദക്ഷിണേന്ത്യയിലെ സാങ്കേതിക കലാലയ പൂർവ വിദ്യാർഥികൾക്കായി ഒരു അത്ലറ്റിക് മീറ്റ് സംഘടിപ്പിക്കുന്നു.
ടെക്നോ ഒളിമ്പിക്സ് എന്ന് പേരിട്ടിരിക്കുന്ന കായികമേളയിൽ 50ൽപരം സാങ്കേതിക കലാലയങ്ങളിലെ പ്രതിഭകൾ മാറ്റുരക്കും.ഈ വരുന്ന നവംബർ അഞ്ചിന് ദുബൈ അക്കാദമിക് സിറ്റിയിലെ അമിറ്റി യൂനിവേഴ്സിറ്റിൽ വെച്ചാണ് കായികമേള സംഘടിപ്പിക്കുന്നതെന്ന് ട്രേസ് പ്രസിഡന്റ് അഷ്റഫ് അറിയിച്ചു.
വിവിധ പ്രായപരിധിയിലുള്ള പൂർവ വിദ്യാർഥികൾക്കും കുടുംബാംഗങ്ങൾക്കും പങ്കെടുക്കുന്നതിനായി വിവിധ ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങളുള്ളതായി സെക്രട്ടറി സൂരജ്കുമാർ പറഞ്ഞു. ട്രേസ് ഭാരവാഹികളായ സഹീദ് കടവിൽ, മാണിക്കത്ത് നരേന്ദ്രൻ, വിനിൽ, അൻവർ റഹ്മാൻ, ലിജോ ജോർജ്, പ്രശാന്ത് രവീന്ദ്രൻ, രാകേഷ്, റിജാസ് എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.