പല്ലുകൾ പരിപാലിക്കാം; മടിയില്ലാതെ പുഞ്ചിരിക്കാം

ന​മു​ക്ക് അ​പ​രി​ചി​ത​രാ​യ ആ​ളു​ക​ൾ​പോ​ലും പ​രി​ചി​ത​രാ​കു​ന്ന​ത് എ​ങ്ങ​നെ​യാ​ണ്​? മ​നോ​ഹ​ര​മാ​യ ഒ​രു പു​ഞ്ചി​രി​യി​ലൂ​ടെ, അ​ല്ലേ? ന​ല്ല ചി​രി ആ​രോ​ഗ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള​താ​ണ്. ഇ​തി​ൽ പ​ല്ലു​ക​ൾ​ക്കു​ള്ള പ​ങ്ക് അ​ത്ര​മേ​ൽ പ്രാ​ധാ​ന്യം അ​ർ​ഹി​ക്കു​ന്ന ഒ​ന്നാ​ണ്. നി​ര തെ​റ്റി​യ പ​ല്ലു​ക​ൾ പ​ല​പ്പോ​ഴും ന​മ്മു​ടെ ചി​രി​യെ ഒ​ളി​പ്പി​ച്ചു​വെ​ക്കാ​റു​ണ്ട്, ആ​ത്മ​വി​ശ്വാ​സ​ത്തെ ത​ക​ർ​ക്കാ​റു​ണ്ട്.

ഇ​വി​ടെ​യാ​ണ് ഒാ​ർ​ത്തോ​ഡോ​ണ്ടി​സ്​​റ്റ്​ (orthodontist) അ​ല്ലെ​ങ്കി​ൽ ദ​ന്ത ക്ര​മീ​ക​ര​ണ വി​ദ​ഗ്ധ​ൻ ന​മ്മെ സ​ഹാ​യി​ക്കു​ന്ന​ത്. നി​ര​തെ​റ്റി വ​രു​ന്ന പ​ല്ലു​ക​ളോ വ​ലി​യ ഗ്യാ​പ്പു​ക​ളോ ഉ​ണ്ടെ​ങ്കി​ൽ ഓ​ർ​ത്തോ​ഡോ​ണ്ടി​ക് വി​ഭാ​ഗ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ദ​ന്ത​രോ​ഗ വി​ദ​ഗ്​​ധ​നെ സ​മീ​പി​ക്കാം.

പ​ല്ലു​ക​ളു​ടെ ക്ര​മ​ക്കേ​ടു​ക​ളും താ​ടി​യെ​ല്ലു​ക​ളു​ടെ വ​ള​ർ​ച്ച​യി​ൽ ഉ​ണ്ടാ​കു​ന്ന വ്യ​തി​യാ​ന​ങ്ങ​ളും ക​ണ്ടെ​ത്താ​നും ത​ട​യാ​നും ചി​കി​ത്സി​ക്കാ​നും പ​രി​ശീ​ല​നം ല​ഭി​ച്ച ദ​ന്ത​രോ​ഗ വി​ദ​ഗ്ധ​നാ​ണ്​ ഓ​ർ​ത്തോ​ഡോ​ണ്ടി​സ്​​റ്റ്. അ​വ​ർ നി​ല​വി​ലു​ള്ള അ​വ​സ്ഥ​ക​ൾ ശ​രി​യാ​ക്കു​ക​യും ഭാ​വി​യി​ൽ ഉ​ണ്ടാ​കാ​നി​ട​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ തി​രി​ച്ച​റി​യാ​ൻ പ​രി​ശീ​ലി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു. കു​ട്ടി​ക​ൾ മു​ത​ൽ മു​തി​ർ​ന്ന​വ​ർ വ​രെ എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള ആ​ളു​ക​ൾ​ക്കും ഇ​ത് സാ​ധ്യ​മാ​ണ്.

ഓ​ർ​ത്തോ​ഡോ​ണ്ടി​സ്​​റ്റ് എ​ന്താ​ണ് ചെ​യ്യു​ന്ന​ത്?

വാ​യി​ലെ പ​ല്ലു​ക​ളു​ടെ സ്ഥാ​നം മാ​റ്റാ​ൻ ഓ​ർ​ത്തോ​ഡോ​ണ്ടി​സ്​​റ്റു​ക​ൾ ബ്രേ​സു​ക​ൾ, ബാ​ൻ​ഡു​ക​ൾ എ​ന്നി​വ പോ​ലെ സ്ഥി​ര​വും നീ​ക്കം​ചെ​യ്യാ​വു​ന്ന​തു​മാ​യ ഡെൻറ​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്നു. തി​ങ്ങി​നി​റ​ഞ്ഞ പ​ല്ലു​ക​ൾ, അ​ല്ലെ​ങ്കി​ൽ വ​ള​രെ അ​ക​ലെ​യു​ള്ള പ​ല്ലു​ക​ൾ, വ​ള​ഞ്ഞ പ​ല്ലു​ക​ൾ, താ​ടി​യെ​ല്ലി​െൻറ തെ​റ്റാ​യ ക്ര​മീ​ക​ര​ണം എ​ന്നി​വ കൃ​ത്യ​പ്പെ​ടു​ത്തി​യാ​ണ്​ ചി​കി​ത്സ. മു​ൻ​കാ​ല​ങ്ങ​ളി​ൽ ഓ​ർ​ത്തോ​ഡോ​ണ്ടി​സ്​​റ്റി​നെ ക​ണ്ടി​രു​ന്ന​ത് കു​ട്ടി​ക​ൾ അ​ല്ലെ​ങ്കി​ൽ ബ്രേ​സ​സ്​ (ക്ലി​പ്പു​ക​ൾ) ആ​വ​ശ്യ​മു​ള്ള കൗ​മാ​ര​ക്കാ​രു​മാ​യി​രു​ന്നു. എ​ന്നാ​ൽ, ഏ​ത് പ്രാ​യ​ക്കാ​ർ​ക്കും ഓ​ർ​ത്തോ​ഡോ​ണ്ടി​സ്​​റ്റി​െൻറ സ​ഹാ​യം തേ​ടാ​ൻ ക​ഴി​യും.

ഓ​ർ​ത്തോ​ഡോ​ണ്ടി​സ്​​റ്റു​മാ​യു​ള്ള ക​ൺ​സ​ൽ​േ​ട്ട​ഷ​ൻ പ​ല​വി​ധ​മു​ണ്ട്. മു​ഖാ​മു​ഖം സം​സാ​രി​ക്ക​ൽ, മു​ഖ​ത്തി​െൻറ​യും പു​ഞ്ചി​രി​യു​ടെ​യും ചി​ത്ര​ങ്ങ​ൾ എ​ടു​ക്ക​ൽ, ഡെൻറ​ൽ എ​ക്സ്റേ, മു​ഖ​ത്തി​െൻറ​യും ത​ല​യു​ടെ​യും പ​നോ​ര​മി​ക് (360 ഡി​ഗ്രി) എ​ക്സ്റേ തു​ട​ങ്ങി​യ​വ വ​ഴി ഏ​ത് ഓ​ർ​ത്തോ​ഡോ​ണ്ടി​ക് ഇ​ട​പെ​ട​ലു​ക​ളാ​ണ് ന​ല്ല​ത് എ​ന്ന് മ​ന​സ്സി​ലാ​ക്കാ​ൻ ക​ഴി​യും.

ഓ​ർ​ത്തോ​ഡോ​ണ്ടി​സ്​​റ്റി​നെ കാ​ണാ​നു​ള്ള കാ​ര​ണ​ങ്ങ​ൾ:

ഓ​ർ​ത്തോ​ഡോ​ണ്ടി​സ്​​റ്റി​നെ ആ​ളു​ക​ൾ കാ​ണു​ന്ന​തി​നു​ള്ള ഏ​റ്റ​വും സാ​ധാ​ര​ണ കാ​ര​ണം പ​ല്ലു​ക​ളു​ടെ തെ​റ്റാ​യ ക്ര​മീ​ക​ര​ണം അ​ല്ലെ​ങ്കി​ൽ അ​പാ​ക​ത​യാ​ണ്. താ​ടി​യെ​ല്ല്​ വ​ള​ർ​ച്ച കൂ​ടി​​യ​തോ കു​റ​ഞ്ഞ​തോ ആ​യ ആ​ളു​ക​ൾ​ക്ക്​ ഈ ​അ​പാ​ക​ത ഉ​ണ്ടാ​യേ​ക്കാം. മാ​ലോ​ക്ലൂ​ഷ​ൻ, പ​ല്ലു​ക​ൾ തി​ങ്ങി നി​റ​ഞ്ഞ അ​വ​സ്ഥ, താ​ടി​യെ​ല്ല് തെ​റ്റ​ൽ തു​ട​ങ്ങി​യ അ​വ​സ്ഥ​ക​ളി​ലാ​ണ് ഓ​ർ​ത്തോ​ഡോ​ണ്ടി​സ്​​റ്റി​നെ സ​മീ​പി​ക്കേ​ണ്ട​ത്.

തെ​റ്റാ​യ പ​ല്ലു​ക​ൾ ശ്ര​ദ്ധി​ക്കു​ന്ന​ത് പ​ല​പ്പോ​ഴും ദ​ന്ത​രോ​ഗ​വി​ദ​ഗ്​​ധ​നാ​ണ്. പ​ല്ലു​ക​ൾ ശ​രി​യാ​യി യോ​ജി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ഓ​ർ​ത്തോ​ഡോ​ണ്ടി​സ്​​റ്റി​നെ കാ​ണാ​ൻ ദ​ന്ത​രോ​ഗ​വി​ദ​ഗ്​​ധ​ൻ നി​ർ​ദേ​ശി​ച്ചേ​ക്കാം.

ശ​സ്ത്ര​ക്രി​യ

സി​വി​യ​ർ അ​ണ്ട​ർ ബൈ​റ്റ് അ​ല്ലെ​ങ്കി​ൽ ഓ​വ​ർ ബൈ​റ്റ് ഉ​ള്ള രോ​ഗി​ക്ക് താ​ടി​യെ​ല്ല് നീ​ട്ടാ​നോ ചെ​റു​താ​ക്കാ​നോ ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യി വ​ന്നേ​ക്കാം. ഓ​ർ​ത്തോ​ഡോ​ണ്ടി​സ്​​റ്റു​ക​ൾ താ​ടി​യെ​ല്ലി​ന് പി​ന്തു​ണ ന​ൽ​കാ​ൻ വ​യ​റു​ക​ൾ, സ​ർ​ജി​ക്ക​ൽ സ്ക്രൂ​ക​ൾ അ​ല്ലെ​ങ്കി​ൽ പ്ലേ​റ്റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു.

കൂ​ടാ​തെ ഡെൻറ​ൽ മാ​ലോ​ക്ലൂ​ഷ​ൻ ശ​രി​യാ​ക്ക​ൽ, ക​ടി​ക്കു​ന്ന​തും ച​വ​ക്കു​ന്ന​തും സം​സാ​രി​ക്കു​ന്ന​തും എ​ളു​പ്പ​മാ​ക്ക​ൽ, മു​ഖ​ത്തി​െൻറ മൊ​ത്ത​ത്തി​ലു​ള്ള രൂ​പ​വും മെ​ച്ച​പ്പെ​ടു​ത്ത​ൽ, ടെ​മ്പോ​റോ​മാ​ണ്ടി​ബു​ലാ​ർ ജോ​യ​ൻ​റ് ഡി​സോ​ർ​ഡേ​ഴ്സി​ൽ​നി​ന്നു​ള്ള വേ​ദ​ന ല​ഘൂ​ക​രി​ക്ക​ൽ, പ​ല്ലു​ക​ൾ വേ​ർ​തി​രി​ച്ച് വൃ​ത്തി​യാ​ക്കാ​ൻ എ​ളു​പ്പ​മാ​ക്ക​ൽ, പ​ല്ല് ന​ശി​ക്കു​ന്ന​ത് അ​ല്ലെ​ങ്കി​ൽ അ​റ​ക​ൾ ത​ട​യാ​ൻ സ​ഹാ​യി​ക്ക​ൽ തു​ട​ങ്ങി​യ​വ​യാ​ണ്​ ഓ​ർ​ത്തോ​ഡോ​ണ്ടി​സ്​​റ്റ് ചെ​യ്യു​ക.

കു​ട്ടി​ക​ളും പ​ല്ല്​ സം​ര​ക്ഷ​ണ​വും

ഏ​ഴി​നും പ​ന്ത്ര​ണ്ടി​നും ഇ​ട​യി​ലാ​ണ് ഓ​ർ​ത്തോ​ഡോ​ണ്ടി​സ്​​റ്റി​നെ കാ​ണി​ക്കേ​ണ്ട​ത്. ക്ലി​പ്പ് ഇ​ടേ​ണ്ട​ത് 12 വ​യ​സ്സി​ലാ​ണെ​ന്ന​ത് പൊ​തു​വെ​യു​ള്ള തെ​റ്റി​ദ്ധാ​ര​ണ​യാ​ണ്. ഏ​ഴു മു​ത​ൽ പ​ന്ത്ര​ണ്ടു വ​രെ പ്രാ​യ​ത്തി​ൽ കു​ട്ടി​ക​ളി​ൽ സാ​ധാ​ര​ണ​യാ​യി ക​ണ്ടു​വ​രു​ന്ന ശീ​ല​ങ്ങ​ളാ​യ വി​ര​ൽ വാ​യി​ലി​ട​ൽ, വാ​യ് തു​റ​ന്ന്​ ഉ​റ​ങ്ങ​ൽ, പ​ല്ലി​നി​ട​യി​ലൂ​ടെ നാ​വു പു​റ​ത്തി​ട​ൽ, ന​ഖം ക​ടി​ക്ക​ൽ ഇ​വ​യെ നി​യ​ന്ത്രി​ക്കു​ന്ന​തി​നും ത​ട​യു​ന്ന​തി​നും നേ​ര​ത്തേ ത​ന്നെ ഓ​ർ​ത്തോ ഡോ​ണ്ടി​സ്​​റ്റി​നെ കാ​ണി​ക്കു​ന്ന​താ​ണ് ഉ​ചി​തം. ഇ​തു​മൂ​ലം ക്ലി​പ്പ് ഇ​ടു​ന്ന​തും അ​തി​െൻറ തീ​വ്ര​ത​യും കു​റ​ക്കാ​നോ ത​ട​യാ​നോ സാ​ധി​ക്കും. കൂ​ടാ​തെ സ്​​േ​ക​റ്റി​ങ്, ബോ​ക്​​സി​ങ്​​ ​േപാ​ലു​ള്ള കാ​യി​ക ഇ​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന കു​ട്ടി​ക​ൾ​ക്ക്​ ഓ​രോ​രു​ത്ത​രു​ടെ​യും അ​ള​വി​ൽ മൗ​ത്ത​്​ ഗാ​ർ​ഡു​ക​ൾ ഉ​ണ്ടാ​ക്കി ക്കൊ​ടു​ക്ക​ണം.

മോ​ണ കാ​ണി​ച്ചു​ള്ള ചി​രി, ഉ​ള്ളി​ലേ​ക്കോ പു​റ​ത്തേ​ക്കോ നീ​ണ്ട താ​ടി​യെ​ല്ലു​ക​ൾ ഇ​വ​യു​ടെ​യെ​ല്ലാം ക്ര​മീ​ക​ര​ണ​ത്തി​നാ​യി ചെ​റു​പ്രാ​യ​ത്തി​ൽ (ഏ​ഴ്​ മു​ത​ൽ 12 വ​രെ) ത​ന്നെ ഡോ​ക്ട​റെ സ​മീ​പി​ക്കു​ക​യാ​ണെ​ങ്കി​ൽ ശ​സ്ത്ര​ക്രി​യ ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കും. അ​ല്ലാ​ത്ത​പ​ക്ഷം 18 വ​യ​സ്സി​നു ശേ​ഷം ശ​സ്ത്ര​ക്രി​യ കൊ​ണ്ടേ സാ​ധ്യ​മാ​കൂ. വാ​യ് തു​റ​ന്ന്​ ഉ​റ​ങ്ങു​ന്ന​ത് മൂ​ലം പ​ല്ലു പൊ​ന്തു​ന്ന​ത് സാ​ധാ​ര​ണ​യാ​ണ്. ഇ​തി​നും നേ​ര​ത്തേ ചി​കി​ത്സ തു​ട​ങ്ങേ​ണ്ട​തു​ണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.