ദുബൈ: യു.എ.ഇയിൽ താമസിക്കുന്ന നീലേശ്വരം തൈക്കടപ്പുറം നിവാസികളുടെ കൂട്ടായ്മ ദേശീയ ദിനത്തിൽ ദുബൈ ഖിസൈസ് അൽ ബുസ്താൻ ഗ്രൗണ്ടിൽ സംഘടിപ്പിച്ച തൈക്കടപ്പുറം സോക്കർ ലീഗ് സീസൺ-4 (ടി.എസ്.എൽ സീസൺ-4) ഫുട്ബാൾ ടൂർണമെന്റിൽ എ.എം.ജി എഫ്.സിയെ പരാജയപ്പെടുത്തി ഗ്രാനൈറ്റോ എഫ്.സി ജേതാക്കളായി. തൈക്കടപ്പുറം നിവാസികളുടെ ഏഴ് ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ടൂർണമെന്റ് ഗഫൂർ കാരയിൽ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി, റേഡിയോ ജോക്കി തൻവീർ എന്നിവർ സംബന്ധിച്ചു. വിജയികൾക്ക് കാഷ് അവാർഡും ട്രോഫികളും സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.