ദുബൈ: കണ്ണൂർ തലശ്ശേരി സ്വദേശി വിനായക് വിജയരാഘവനും പാതി മലയാളിയായ റോണക് പാലോളിയും അണ്ടർ 19 യു.എ.ഇ ടീമിൽ ഇടംപിടിച്ചു. കേരള അണ്ടർ 14 മുൻ താരമായിരുന്ന വിനായക് ആദ്യായാണ് ദേശീയ ടീമിലെത്തുന്നത്. 2014- 15, 2015-16 സീസണുകളിൽ കേരളത്തിനായി അണ്ടർ 14 കളിച്ചിട്ടുണ്ട്.
ഇതേ കാറ്റഗറിയിൽ കണ്ണൂർ ജില്ല ടീം നായകനായിരുന്നു. വലംകൈയൻ ബാറ്റ്സ്മാനായ വിനായക് കഴിഞ്ഞ സീസൺ ഡി 50യിൽ എമിറേറ്റ്സ് ബ്ലൂസ് ടീമിൽ അംഗമായിരുന്നു. ഐ.സി.സി അക്കാദമി, കാർവാൻ സ്ട്രൈക്കേഴ്സ് തുടങ്ങിയ ടീമിൽ അംഗമാണ്. ദുബൈയിൽ സെയിൽസ് റപ്രസേൻററ്റീവായ വിജയരാഘവെൻറയും സജിതയുടെയും മകനാണ്. സഹോദരൻ അർജുൻ സിനിമയിൽ പിച്ചവെച്ചു തുടങ്ങിയിരിക്കുന്നു എന്ന സന്തോഷവും ഈ കുടുംബത്തിനുണ്ട്.
വിനായക് ജനിച്ചതും വളർന്നതും പഠിച്ചതുമെല്ലാം യു.എ.ഇയിലാണ്. പാതി മലയാളിയായ റോണക് സുധീഷ് പാലോളിയും ടീമിലുണ്ട്. റോണകിെൻറ പിതാവ് തലശേരി സ്വദേശിയും മാതാവ് പുണെ സ്വദേശിനിയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.