അബൂദബി: തലസ്ഥാനത്തെ റോഡ് ശൃംഖലയുടെ ഭാഗമായ പാലങ്ങൾ മുഖംമിനുക്കുന്നു. അബൂദബി മുനിസിപ്പാലിറ്റീസ് ആൻഡ് ഗതാഗത വകുപ്പുമായി അഫിലിയേറ്റ് ചെയ്ത അൽ മഫ്റക് പാലത്തിെൻറ സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി അബൂദബി മുനിസിപ്പാലിറ്റി അറിയിച്ചു.1,13,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ ഒട്ടേറെ മരങ്ങളും ചെടികളും റോഡരികിൽ നട്ടുപിടിപ്പിച്ചുകൊണ്ടുള്ള സൗന്ദര്യവത്കരണമാണ് നടപ്പാക്കിയത്.
പാലത്തിെൻറ സൗന്ദര്യവർദ്ധക പ്രവർത്തനങ്ങൾക്ക് അനുസൃതമായി നിറമുള്ള കോസ്മെറ്റിക് ചരലും 600 ക്യുബിക് മീറ്റർ ശേഷിയുള്ള വാട്ടർ ടാങ്കും 500 ക്യുബിക് മീറ്റർ ശേഷിയുള്ള മറ്റൊരു ടാങ്കും രണ്ട് വാട്ടർ പമ്പിങ് റൂമുകളും ജലസേചന പ്രവർത്തനങ്ങൾക്കായി സ്ഥാപിക്കും. മൂന്നു കൺട്രോൾ പാനലുകളും ഒരു മഴവെള്ള ഡ്രെയിനേജ് നിർമാണവും മഫ്റക് പാലത്തിെൻറ സൗന്ദര്യവത്കരണത്തിെൻറ ഭാഗമായി പൂർത്തിയാക്കി.കാര്യക്ഷമതയും അടിസ്ഥാന സൗകര്യങ്ങളും നിലനിർത്തുക, ആധുനിക സേവന സൗകര്യങ്ങൾ നൽകുക, ഭംഗി വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മഫ്റക് പാലത്തിെൻറ സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ നടത്തിയതെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.