ദുബൈ: കാർ പാർക്കിങ് ഭാഗത്തെ റൂഫ് തകർന്നതിനെത്തുടർന്ന് ദുബൈ മറീനയിലെ കെട്ടിടം ഒഴിപ്പിച്ചു. ബുധനാഴ്ച പുലർച്ച ഒരു മണിയോടെയാണ് പൊലീസിലും സിവിൽ ഡിഫൻസിലും റൂഫ് നിലംപൊത്തിയതായ അറിയിപ്പ് ലഭിച്ചത്. 21 നിലകളുള്ള കെട്ടിടത്തിൽ വലിയ ശബ്ദവും കുലുക്കവും അനുഭപ്പെട്ടതായി താമസക്കാർ വിവരിച്ചു. സംഭവം നടന്ന ഭാഗത്ത് വാഹനങ്ങളൊന്നുമുണ്ടായിരുന്നില്ല. അതിനാൽ തന്നെ ആർക്കും പരിക്കേറ്റിട്ടുമില്ല.
അപകടത്തെക്കുറിച്ച അന്വേഷണവും അറ്റകുറ്റപ്പണികളും നടത്തേണ്ടതിനാൽ താമസക്കാരെ സമീപത്തെ ഹോട്ടലുകളിലേക്ക് മാറ്റിയിരിക്കുകയാണ്. രണ്ടുദിവസത്തെ ഹോട്ടൽ താമസത്തിന് ആവശ്യമായ ചെലവ് കെട്ടിടത്തിന്റെ മാനേജ്മെന്റ് വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.