ദുബൈ: യു.എ.ഇയുടെ ദേശീയ റെയിൽ നെറ്റ്വർക്കിെൻറ ഭാഗമായ രാജ്യത്തെ ആദ്യ സമുദ്ര റെയിൽപാല നിർമാണം പാതി പിന്നിട്ടു. നിർമാതാക്കളായ ഇത്തിഹാദ് റെയിൽ വിഭാഗമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഖലീഫ തുറമുഖത്തെ യു.എ.ഇ ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന പാലത്തിന് ഒരു കിലോമീറ്ററിലധികം നീളമുണ്ട്.
മേഖലയിലെ ചരക്ക് ഗതാഗതം മെച്ചപ്പെടുത്തുന്നതിനും ചരക്ക്, വ്യാപാര ചെലവുകൾ കുറക്കുന്നതിനും പാലം യാഥാർഥ്യമാകുന്നതോടെ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തുടനീളമുള്ള നിർമാണ കേന്ദ്രങ്ങളുമായും പാർപ്പിട പ്രദേശങ്ങളുമായും പ്രധാന തുറമുഖങ്ങളെ ബന്ധിപ്പിച്ചുള്ള റെയിൽ ശൃംഖലക്ക് സമുദ്ര റെയിൽപാലം മുതൽക്കൂട്ടാവും. ട്രക്കുകളുടെ ഉപയോഗം കുറക്കാൻ കഴിയുന്നതിലൂടെ പരിസ്ഥിതിക്കും ഏറെ ഗുണം ചെയ്യുന്നതാണ് പദ്ധതിയെന്ന് അധികൃതർ വ്യക്തമാക്കി. കടൽപാലം നിലവിലുള്ള റോഡ് പാലത്തിന് സമാന്തരമായാണ് നിർമിക്കുന്നത്.
ഒരേ നീളത്തിലുള്ള പാലങ്ങൾ അബൂദബിയെ ഓഫ്ഷോർ കണ്ടെയ്നർ ടെർമിനൽ ഏരിയയുമായി ബന്ധിപ്പിക്കുകയും ചെയ്യും. ഏറ്റവും ഉയർന്ന പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിച്ചാണ് കടൽപാലത്തിെൻറ നിർമാണം നടക്കുന്നത്. പാലത്തിന് ചുറ്റുമുള്ള പവിഴപ്പുറ്റുകളെ സംരക്ഷിക്കുന്നതിന് ആവശ്യമായ ജലപ്രവാഹം ഉറപ്പുവരുത്തുന്നുമുണ്ട്. വേലിയേറ്റത്തിലെ മാറ്റങ്ങൾ, കാറ്റിെൻറ വേഗത്തിലും ദിശയിലുമുള്ള മാറ്റങ്ങൾ, ഉയർന്ന താപനില, ഈർപ്പം എന്നിവയടങ്ങുന്ന വെല്ലുവിളികളെ അതിജീവിച്ചാണ് നേരത്തെയുള്ള പ്ലാൻ അനുസരിച്ച് നിർമാണം പുരോഗമിക്കുന്നത്. അടുത്തിടെ, ഇത്തിഹാദ് റെയിൽ 139 കി.മീറ്റർ നീളമുള്ള സ്റ്റേജ് രണ്ടിെൻറ പാക്കേജ് എയുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.