ഷാർജ: നവംബർ ഒന്ന് മുതൽ 12വരെ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന 42ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയോടനുബന്ധിച്ച് പുറത്തിറക്കുന്ന ‘ബുക്കിഷ്’ മലയാളം സാഹിത്യ ബുള്ളറ്റിനിലേക്ക് രചനകൾ അയക്കേണ്ട അവസാന തീയതി ഈ മാസം 10വരെ നീട്ടി.
ഇന്ത്യക്ക് പുറത്തുള്ള മലയാളികൾക്കാണ് രചനകൾ പ്രസിദ്ധീകരിക്കാൻ അവസരം. ഈവർഷത്തെ പതിപ്പിലും സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് അവസരമുണ്ട്.
മലയാളത്തിലുള്ള മൗലികമായ മിനിക്കഥ, മിനിക്കവിത, കുഞ്ഞു അനുഭവങ്ങൾ തുടങ്ങിയവ രചയിതാവിന്റെ പാസ്പോർട്ട് സൈസ് ഫോട്ടോ, മൊബൈൽ നമ്പർ, താമസിക്കുന്ന സ്ഥലം/ എമിറേറ്റ്, വിദ്യാർഥികളാണെങ്കിൽ പഠിക്കുന്ന സ്കൂൾ, ക്ലാസ്, വയസ്സ് എന്നിവ സഹിതം bookishsibf@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയക്കണം.
ഫോൺ: 0504146105 /052 979 1510/+971 50 301 6585/ 0567371 376 (വാട്സ്ആപ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.