ഷാർജ: ഷാർജയിൽ ഡ്രൈവിങ് ലൈസൻസിനായുള്ള തിയറി ടെസ്റ്റിൽ ഇനി ഓൺലൈനായി പങ്കെടുക്കാനാകും. കസ്റ്റമർ സെന്ററുകളോ ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടുകളോ സന്ദർശിക്കാതെ വീട്ടിൽനിന്നോ ഓഫിസിൽനിന്നോ ഓൺലൈനായിതന്നെ ടെസ്റ്റിൽ പങ്കെടുക്കാം. ഡ്രൈവിങ്ങിൽ മികച്ച സേവനം നൽകുന്നതിനായാണ് ഷാർജ പൊലീസ് സ്മാർട്ട് തിയറി ടെസ്റ്റിന് തുടക്കം കുറിച്ചത്.
ടെസ്റ്റിനായി എൻട്രോൾ ചെയ്ത താമസക്കാർക്ക് ഷാർജയിൽ എവിടെ നിന്നും ഓൺലൈനായി പങ്കെടുക്കാം. കസ്റ്റമർ സെന്ററുകളിലും ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിലുമുള്ള തിരക്ക് നിയന്ത്രിക്കാൻ ഓൺലൈൻ സേവനം സഹായകമാവും. യു.എ.ഇയിലെ ലൈസൻസ് വകുപ്പുകളിൽ ആദ്യമായിട്ടാണ് സ്മാർട്ട് തിയറി ടെസ്റ്റിലൂടെ സേവനം ലഭ്യമാക്കുന്നത്. ഷാർജ പൊലീസ് സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിനും ഉപഭോക്തൃ സംതൃപ്തി വർധിപ്പിക്കുന്നതിനുമാണ് ഇത്തരം സേവനങ്ങളെന്ന് ഷാർജ പൊലീസ് വെഹിക്കിൾ ഡ്രൈവേഴ്സ് ലൈസൻസിങ് ഡിപ്പാർട്മെന്റ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ റാഷിദ് അഹമ്മദ് അൽ ഫർദാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.