ദുബൈ: മഹാമേളയിലെത്തിയ സന്ദർശകരുടെ കണക്ക് അധികൃതർ പുറത്തുവിട്ടു. ആറ് മാസത്തിനിടെ 24,102,967 ജനങ്ങളാണ് എക്സ്പോയിലേക്ക് ഒഴുകിയെത്തിയത്. മൂന്നിൽ ഒന്ന് സന്ദർശകരും വിദേശത്തുനിന്നെത്തിയതാണ്. 178 രാജ്യങ്ങളിലെ സന്ദർശകരാണ് എത്തിയത്. ഇന്ത്യ, ജർമനി, സൗദി, യു.കെ, റഷ്യ, ഫ്രാൻസ്, യു.എസ് എന്നീ രാജ്യങ്ങളിലെ സന്ദർശകരായിരുന്നു ഏറെയും.
49 ശതമാനം സന്ദർശകരും വീണ്ടും എക്സ്പോയിലെത്തി. 70 ശതമാനം പേർ സീസൺ പാസ് ഉപയോഗിച്ചാണ് പ്രവേശിച്ചത്. എക്സ്പോ അവസാനിക്കാൻ 50 ദിവസം ബാക്കിയുള്ളപ്പോൾ അധികൃതർ പുറത്തിറക്കിയ 50 ദിർഹം സീസൺ പാസ് ഉപയോഗിച്ച് നിരവധിപേർ എത്തി. 22 ശതമാനം ആളുകൾ ഒരുദിവസത്തെ പാസിലാണ് പ്രവേശിച്ചത്. എട്ട് ശതമാനം പേർ മൾട്ടി ഡേ പാസ് ഉപയോഗിച്ചു.
18 ശതമാനം പേർ 18 വയസിൽ താഴെയുള്ളവരായിരുന്നു. എക്സ്പോ സ്കൂൾ പ്രോഗ്രാമിന്‍റെ ഭാഗമായി പത്ത് ലക്ഷം വിദ്യാർഥികൾ എത്തി. സ്കൂൾ പരിപാടികൾ സജീവമായ ജനുവരി മുതലായിരുന്നു വിദ്യാർഥികളുടെ ഒഴുക്ക് സജീവമായത്. മൂന്ന് ശതമാനം പേർ 60 വയസിന് മുകളിലുള്ളവരായിരുന്നു. ഏറ്റവും പ്രായമേറിയ സന്ദർശകൻ 98 വയസുകാരനാണ്. നിശ്ചയദാർഡ്യ വിഭാഗത്തിൽപെട്ട ലക്ഷത്തിലേറെ പേർ എക്സ്പോയിൽ എത്തിയതായും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.