മുഹമ്മദ് ഇഖ്ബാൽ

കൊട്ടാരത്തിലെ പ്രവാസ ജീവിതം കഴിഞ്ഞു; മുഹമ്മദ്‌ ഇഖ്ബാല്‍ നാട്ടിലെത്തി

ദുബൈ: കാൽ നൂറ്റാണ്ടി​െൻറ പ്രവാസ ജീവിതം അവസാനിപ്പിച്ച് മലപ്പുറം കൽപകഞ്ചേരി സ്വദേശി മുഹമ്മദ് ഇഖ്ബാൽ നാടണഞ്ഞു. 1993ലാണ് ഇഖ്ബാൽ ദുബൈയിൽ എത്തിയത്. 1994ൽ ത​െൻറ നാട്ടുകാരനായിരുന്ന എ.പി. അസ്​ലമാണ്​ ശൈഖ് പാലസിൽ ജോലി ശരിയാക്കിക്കൊടുത്തത്. യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമി​െൻറ സഅബീല്‍ ഓഫിസില്‍ ദീര്‍ഘകാലം സേവനമനുഷ്​ഠിച്ചതി​െൻറ സംതൃപ്​തിയിലാണ്​ ഇഖ്​ബാൽ മടങ്ങിയത്​.

നിരവധി കൂട്ടായ്​മകളുടെ യാത്രയയപ്പിന്​ ശേഷമാണ്​ ഇഖ്​ബാൽ നാടണഞ്ഞത്​. ഭാര്യ ലൈലയും അഞ്ച്​ മക്കളും അടങ്ങിയതാണ് ഇഖ്ബാലി​െൻറ കുടുംബം. നാട്ടിൽ സ്വയം തൊഴിൽ കണ്ടെത്തി കുടുംബത്തോടൊപ്പം കഴിയാനാണ് ഇഖ്ബാലി​െൻറ തീരുമാനം. വളവന്നൂർ ഐ.ടി.സി അലുമ്നി യു.എ.ഇ ചാപ്റ്റർ, സഅബീല്‍ മെഹ്ഫില്‍, സാബീൽ ഒഫീസ് തുടങ്ങിയ കൂട്ടായ്​മകൾ യാത്രയയപ്പ് നൽകി. അബ്​ദുല്‍ വാഹിദ്, എ.പി. അബ്​ദുല്‍ സമദ്, ഷംസുദ്ദീന്‍ മുഹിയുദ്ദീൻ, സിദ്ദീഖ് എടവത്ത്, മുജീബ് തൈക്കാടൻ തുടങ്ങിയവർ സംസാരിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.