ദുബൈ: എക്സ്പോ 2020യുടെ പ്രചാരണത്തിനായി പ്രത്യേകം ഡിസൈൻ ചെയ്ത എമിറേറ്റ്സ് വിമാനം ശൈഖ് സായിദ് റോഡിന് മുകളിലൂടെ താഴ്ന്ന് പറക്കും. ഇന്നും നാളെയും രാവിലെ അഞ്ചിനും എട്ടിനും ഇടയിലുള്ള സമയത്താണ് വിമാനം താഴ്ന്ന് പറക്കുന്നത്.
പൊതുജനങ്ങൾക്ക് ചിത്രങ്ങളെടുക്കാൻ പാകത്തിനായിരിക്കും വിമാനത്തിെൻറ പറക്കൽ. ശൈഖ് സായിദ് റോഡിലും എക്സ്പോ സൈറ്റിന് സമീപമേഖലയിലുമായിരിക്കും വിമാനം കാണാൻ കഴിയുക. അതേസമയം, ഈ സമയങ്ങളിൽ ഡ്രോണുകൾ പറത്തരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
എമിറേറ്റ്സിെൻറ എ 380 വിമാനമാണ് പ്രത്യേകം ഡിസൈൻ ചെയ്തിരിക്കുന്നത്. 'സീ യൂ ദെയർ' എന്നെഴുതിയിരിക്കുന്ന വിമാനം പച്ച, ഓറഞ്ച്, പർപ്പ്ൾ, പിങ്ക്, ചുവപ്പ് തുടങ്ങി 11 നിറങ്ങളിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. വിമാനച്ചിറകിന് താഴെയുള്ള എഞ്ചിൻ കൗളുകളിൽ എക്സ്പോയുടെ തീയതിയും കുറിച്ചിട്ടുണ്ട്. എമിറേറ്റ്സിെൻറ പ്രചാരണത്തിന് ബുർജ് ഖലീഫയുടെ മുകളിൽ ഷൂട്ട് ചെയ്ത് വൈറലായ എയർഹോസ്റ്റസിെൻറ ചിത്രവും വിമാനത്തിൽ പതിപ്പിച്ചിട്ടുണ്ട്. വിമാനം പൂർണമായും പെയിൻറ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.