വിസ്മയകാഴ്ചകൾ തീർത്ത ദുബൈ എക്സ്പോ പ്രിയപ്പെട്ടവർക്കൊപ്പം സന്ദർശിച്ചു. ബാച്ചിലർ റൂമിലെ വെള്ളിയാഴ്ചയിലെ ഉച്ച മയക്കത്തിന് അവധിയെടുത്ത് കൃത്യം 1.30 ന് ദുബൈ കറാമയിലെ എ.ഡി.സി.ബി സ്റ്റേഷനിൽ നിന്ന് മെട്രോ കയറിയായിരുന്നു യാത്ര. എത്തിയ ഉടനെ പാവലിയനുകൾക്ക് പുറത്തുള്ള പൂന്തോട്ടങ്ങളും വർണകാഴ്കളും കുട്ടികളുടെ കളിസ്ഥലങ്ങളും അതിന് നൽകിയിരിുന്ന പേരുകളും എല്ലാമാണ് നോക്കിയത്. പിന്നീട് നാട്ടുകാരനും ജേഷ്ട്ട സഹോദരനുമായ നസീറിനും സുഹൃത്ത് അസീസിനും ഒപ്പം യു.എ.ഇ പവലിയനാണ് സന്ദർശിച്ചത്.
പുറത്തുനിന്ന് കാണുമ്പോൾ തന്നെ രൂപഭംഗിയിൽ വളരെ നല്ല ആകർഷണീയമാണ് യു.എ.ഇ പവലിയൻ. ഏറെ നേരത്തെ കാത്തിരപ്പും നീണ്ടവരിയുമായിരുന്നു അവിടെ. അകത്ത് മരുഭൂയിലെ മണൽകൊണ്ട് വിസ്മയം തീർത്തിരിക്കുന്നതാണ് കാണാനായത്. എൽ.ഇ.ഡി ലൈറ്റിെൻറ തിളക്കത്തിൽ മരുഭൂമിയിലെ മണൽ കുന്നുകളിൽ നിന്ന് യു.എ.ഇ പിന്നിട്ട ചരിത്രത്തെ വായിച്ചെടുക്കാനായി. ആദ്യം കണ്ടപ്പോൾ ചിത്രമാണെന്ന് കരുതിയത് തൊട്ട് നോക്കിയപ്പോഴാണ് മണലാണെന്ന് തിരിച്ചറിഞ്ഞത്. പവലിയനിലെ പ്രദർശനങ്ങളും തിയറ്റർ ഷോയുമെല്ലാം കണ്ടത്തിന് ശേഷം സൗദി പവലിയനിലേക്കാണ് പോയത്.സൗദി പവലിയനിലും നീണ്ട വരിത്തന്നെയായിരുന്നു. എങ്കിലും കാത്തിരിപ്പില്ലാതെ പെട്ടന്ന് വരി നീങ്ങി. ചരിത്രവും സംസ്കാരവും ഒന്നിക്കുന്ന സൗദ്യ അറേബ്യയുടെ വർണകാഴ്ചകൾ അവിസ്മരണീയമായിരുന്നു.
അവിടത്തെ കൃഷി തോട്ടങ്ങൾ, പൗരാണിക ചന്തകൾ, ഗ്രാമീണ കാഴ്ചകൾ തുടങ്ങി ആധുനിക സാങ്കേതിക വിദ്യകളും സംവിധാനങ്ങളും അടക്കമുള്ളവ കണ്ടിറങ്ങുമ്പോൾ രാത്രിയായിരുന്നു. ലോകത്തെ ഒന്നടങ്കം ഒരുകുടകീഴിൽ നിർത്തി ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ വർണ്ണകാഴ്ചകൾ തീർത്ത് ലോകചരിത്രത്തിൽ സംവിധാനങ്ങളുടെയും ആതിഥ്യ മര്യാദയുടെയും കാര്യത്തിൽ വളരെ മുന്നില്ലാണ് യു.എ.ഇയെന്ന് എക്സ്പോയിലൂടെ തെളിയിച്ചിരുന്നു. ഒരിക്കൽ കൂടി വിശ്വമേളയുടെ നഗരിയിലെ പുറം കാഴ്ചകൾ കണ്ട് ആദ്യദിനം ഞങ്ങൾ മടങ്ങി, ഇനിയും പലവട്ടം വരണമെന്ന് മനസിൽ കുറിച്ചുകൊണ്ട്..
റഫീഖ് എറവറാംകുന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.