ദുബൈ: ദുബൈ എക്സ്പോ 2020 ഇന്ത്യൻ പവിലിയനിൽ സന്ദർശകരുടെ എണ്ണം രണ്ട് ലക്ഷം കടന്നതായി ദുബൈ കോൺസുൽ ജനറൽ ഡോ. അമൻ പുരി അറിയിച്ചു. വിവിധ സംസ്ഥാനങ്ങൾ വേണ്ടി പ്രത്യേകം സജ്ജീകരിച്ച പരിപാടികളും സാംസ്കാരിക പ്രകടനങ്ങളുമാണ് സന്ദർശകരുടെ എണ്ണത്തിൽ വർധനയുണ്ടാക്കിയത്. രാജ്യത്തിന് നിരവധി നിക്ഷേപ സാധ്യതകൾ ഉറപ്പിക്കാനും ഈ ആഴ്ചയിൽ സാധിച്ചതായി അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ച കാലാവസ്ഥ-ജൈവവൈവിധ്യ വാരാചരണം പവിലിയനിൽ ചൊവ്വാഴ്ച അവസാനിക്കും.
നിലവിൽ ഗുജറാത്ത്, കർണാടക, ഒഡിഷ, ലഡാക്ക് തുടങ്ങിയ പ്രദേശങ്ങളിൽനിന്നുള്ള പരിപാടികളാണ് പൂർത്തിയായത്. മറ്റു സംസ്ഥാനങ്ങളുടെ കലാസാംസ്കാരിക പരിപാടികൾ വരുംദിവസങ്ങളിൽ അരങ്ങേറും. വാരാന്ത്യ ദിവസങ്ങളിൽ വലിയ ക്യൂ പവിലിയനിൽ പ്രവേശിക്കുന്നതിന് ഉണ്ടാകുന്നുണ്ട്. എന്നാൽ, ഓൺലൈനായി ബുക്ക് ചെയ്യാൻ സജ്ജീകരണം ഒരുക്കിയത് മിക്കവർക്കും സൗകര്യമാണ്. നേരത്തെ ബുക്ക് ചെയ്താണ് കൂടുതൽ പേരും ഇപ്പോൾ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.