അബൂദബി: അന്താരാഷ്ട്ര വിമാനത്താവളത്തിലെ മിഡ്ഫീൽഡ് ടെർമിനലിൽ അബൂദബിയിലെ ഏറ്റവും വലിയ സൗരോർജ കാർ പാർക്കിങ്ങിെൻറ നിർമാണം പൂർത്തിയായി.പ്രതിവർഷം 5,300 ടൺ കാർബൺ ഡൈ ഓക്സൈഡ് കുറക്കാവുന്ന പദ്ധതിയാണിതെന്ന് അബൂദബി വിമാനത്താവളവും സൗരോർജ പദ്ധതിക്കു നേതൃത്വം നൽകുന്ന മസ്ദറും വ്യക്തമാക്കി.
വിമാനത്താവളത്തിലെ കാർ പാർക്കിങ് ഏരിയയിലെ ഷേഡിങ്ങിൽ മൂന്ന് മെഗാവാട്ട് സോളാർ ഫോട്ടോവോൾട്ടെക്ക് (പി.വി) സ്ഥാപിച്ച് 7,542 സോളാർ പാനലുകൾ വഴി വൈദ്യുതി ഉൽപാദിപ്പിക്കാനാണ് പദ്ധതി. കാർ പാർക്കിങ് സൗകര്യത്തിെൻറ ഊർജ വിതരണത്തിനുശേഷം അധികം വരുന്നത് വിമാനത്താവളത്തിലെ മറ്റു വിഭാഗങ്ങൾക്കും വിതരണം ചെയ്യുമെന്ന് അബൂദബി എയർപോർട്സ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഷരീഫ് അൽ ഹാഷ്മി ചൂണ്ടിക്കാട്ടി.
നെറ്റ്-സീറോ ഡെവലപ്മെൻറിനു കീഴിൽ വിമാനത്താവളത്തിലെ മിഡ്ഫീൽഡ് ടെർമിനലിെൻറ രൂപകൽപനയും നിർമാണവും മികച്ച രീതിയിലാണ് നടപ്പാക്കിയത്. ഇരട്ട ഗ്ലേസിങ്, കാര്യക്ഷമമായ ലൈറ്റിങ്, പരിസ്ഥിതി സൗഹൃദ നയങ്ങൾ എന്നിവ വഴി ഊർജ ഉപയോഗം കുറക്കാൻ കഴിഞ്ഞു. അടുത്ത 25 വർഷത്തേക്ക് നടത്തിപ്പും പരിപാലനവും മസ്ദർ നിർവഹിക്കും. രാജ്യത്തെ ഊർജ മേഖലയിൽ ശുദ്ധമായ ഊർജം 50 ശതമാനമായി ഉയർത്താനാണ് യു.എ.ഇയുടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.