അജ്മാന്: കളഞ്ഞുകിട്ടിയ പണം പൊലീസിനെ ഏൽപിച്ച വ്യക്തിയെ ആദരിച്ചു. ഈജിപ്ഷ്യൻ സ്വദേശിയായ മുഹമ്മദ് സയീദ് മുഹമ്മദാണ് അജ്മാനിലെ ചൈന മാളിലെ പാർക്കിങ് സ്ഥലത്തുനിന്ന് ലഭിച്ച പണം പൊലീസിന് കൈമാറിയതെന്ന് അൽ ജർഫ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ക്യാപ്റ്റൻ ഫൈസൽ അൽ മത്രൂഷി പറഞ്ഞു. അജ്മാനിലെ വാണിജ്യ കേന്ദ്രത്തിെൻറ പാർക്കിങ് സ്ഥലത്തുനിന്നാണ് പണം കിട്ടിയത്.
മുഹമ്മദിെൻറ മാതൃകാപരമായ പ്രവൃത്തിയെ അഭിനന്ദിക്കുന്നതിനു വേണ്ടി പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി സര്‍ട്ടിഫിക്കറ്റും നല്കി. പണത്തിെൻറ അവകാശിയെ കണ്ടെത്തുന്നതിന് പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരുകയാണ്. പണം തേൻറതല്ലാത്തതിനാൽ അത് തിരികെ നൽകേണ്ടത് കടമയാണെന്ന് മുഹമ്മദ് പറഞ്ഞു. അജ്മാൻ പൊലീസ് അധികൃതർ നൽകിയ ബഹുമാനത്തിന് അദ്ദേഹം സന്തോഷം അറിയിച്ചു.
ചൈന മാളിലെ പാർക്കിങ് സ്ഥലത്ത് തെൻറ കാറിനടുത്തേക്ക് നടക്കുമ്പോൾ നിലത്ത് കിടക്കുന്ന പണം കണ്ടെത്തുകയായിരുന്നു. അബദ്ധത്തിൽ പണം നഷ്ടപ്പെട്ട വ്യക്തി അനുഭവിക്കാവുന്ന ദുരിതത്തെക്കുറിച്ചുള്ള ചിന്തയാണ് പണം കൈമാറാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.