ദുബൈ: ദുബൈ മെട്രോ സ്റ്റേഷനുകളുടെ പേരുകൾക്ക് പകരം ഇനി നമ്പറുകൾ. ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) കാമ്പയിെൻറ ഭാഗമായാണിത്. ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള പ്ലാറ്റ്ഫോമുകളിലെത്താൻ പേര് തിരയുന്നതിനുപകരം നമ്പർ ഓർത്തുവെച്ചാൽ മതിയാകും. റൂട്ട് കണ്ടെത്തുന്നതിനുള്ള സംവിധാനമൊരുക്കും. സ്റ്റേഷനുകളിൽ ചിഹ്നങ്ങളും ചിത്രങ്ങളും അടയാളങ്ങളും പതിക്കും. ഓഡിയോ അനൗൺസ്മെൻറും ഉണ്ടാകും. നവംബർ മാസത്തിൽ ആരംഭിച്ച പദ്ധതി 2021 ഫെബ്രുവരിയിൽ പൂർത്തിയാക്കുമെന്നും ആർ.ടി.എ അറിയിച്ചു.
അന്തർദേശീയ സമ്പ്രദായത്തിലേക്ക് മാറുന്നതിെൻറ ഭാഗമായാണിതെന്ന് റെയിൽ ഓപറേഷൻസ് ഡയറക്ടർ ഹസൻ അൽ മുത്തവ പറഞ്ഞു.
അഞ്ച് മെട്രോ സ്റ്റേഷനുകളുടെ പേര് അടുത്തിടെ മാറ്റിയിരുന്നു. ഇതിെൻറ തുടർച്ചയാണ് മെട്രോയുടെ (റെഡ്, ഗ്രീൻ ലൈൻസ്) വേ ഫൈൻഡിങ് സിഗ്നേജുകളും ഓഡിയോ അനൗൺസ്മെൻറും. എളുപ്പത്തിലും വേഗത്തിലും യാത്ര ഉറപ്പാക്കുന്നതിന് സ്റ്റേഷനുകളെക്കുറിച്ച് കൃത്യമായ വിവരം നൽകേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അൽ ഫാഹിദി സ്റ്റേഷൻ ഇപ്പോൾ ഷറഫ് ഡിജി എന്ന പേരിലാണ് അറിയപ്പെടുന്നത്. ഫസ്റ്റ് അബൂദബി ബാങ്ക് അൽ ഷീഫ് ആയപ്പോൾ നൂർ ബാങ്ക് മെട്രോ സ്റ്റേഷൻ അൽ സഫ സ്റ്റേഷനായി. ഡമാക് എന്ന മെട്രോ സ്റ്റേഷൻ ദുബൈ മറീനയായി. നഖീൽ സ്റ്റേഷൻ അൽ ഖൈൽ മെട്രോ സ്റ്റേഷനായി രൂപാന്തരപ്പെട്ടു.
2020 നവംബർ 25 മുതലാണ് പുതിയ കാമ്പയിന് തുടക്കം കുറിച്ചത്. 2021 െഫബ്രുവരിയിലെ ആദ്യ ആഴ്ചയിൽ കാമ്പയിൻ പൂർത്തിയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.