റാസല്‍ഖൈമ: എക്സ്പോ 2020 അരങ്ങ് തകർക്കുേമ്പാൾ പ്രതീക്ഷയോടെ വടക്കന്‍ എമിറേറ്റുകളിലെ വാണിജ്യ-വ്യവസായ മേഖല. എക്സ്പോ നടക്കുന്നത് ദുബൈയിലാണെങ്കിലും ഇതിെൻറ പ്രതിഫലനം മറ്റ് എമിറേറ്റുകളിലേക്കും എത്തിത്തുടങ്ങിയതായാണ് ഇവിടെയുള്ള വ്യാപാരികൾ പറയുന്നത്. മഹാമാരിക്ക് മുേമ്പ ചെറുമാന്ദ്യത്തിലായിരുന്ന വടക്കന്‍ എമിറേറ്റുകളില്‍ കോവിഡ് വ്യാപനം സര്‍വ മേഖലകളെയും പ്രതിസന്ധിയിലാക്കിയിരുന്നു. അധികൃതരുടെ ഇടപെടലുകളും ഭരണാധികാരികള്‍ നല്‍കിയ കരുതലുമാണ് ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളിലെ പല മേഖലകളിലെയും അതിജീവനം സാധ്യമാക്കിയത്. പോയവര്‍ഷം പുതുവര്‍ഷാഘോഷം, ശൈത്യകാല ആഘോഷങ്ങള്‍ എന്നിവ പൂര്‍ണമായും നിലച്ചത് ചെറുതും വലുതും വ്യത്യാസമില്ലാതെ വ്യാപാരമേഖലക്ക് തിരിച്ചടി നല്‍കിയിരുന്നു.
ജി.സി.സി രാഷ്ട്രങ്ങളില്‍നിന്നും ഇന്ത്യ ഉള്‍പ്പെടെ വിദേശങ്ങളില്‍നിന്നും ആയിരങ്ങളാണ് പുതുവര്‍ഷ-ശൈത്യ കാല ആഘോഷങ്ങള്‍ ലക്ഷ്യമാക്കി ഇവിടെ എത്തിയിരുന്നത്്. ഗള്‍ഫ് രാഷ്ട്രങ്ങളില്‍നിന്നും ഇന്ത്യയുള്‍പ്പെടെയുള്ള മൂന്നാം ലോക രാജ്യങ്ങളില്‍നിന്നും വരുന്നവരില്‍ നല്ല ശതമാനം സന്ദര്‍ശകരും കുറഞ്ഞ താമസ ചെലവുള്ള വടക്കന്‍ എമിറേറ്റുകളെയാണ് ആശ്രയിക്കുക. കോവിഡ് പ്രതിസന്ധി മറി കടക്കുകയും മാനദണ്ഡങ്ങളിലെ ഇളവും ദുബൈ എക്സ്പോയുടെ വമ്പന്‍ വിജയവും വരും ദിവസങ്ങളില്‍ സര്‍വമേഖലകളിലും ഉണര്‍വ് രേഖപ്പെടുത്തുമെന്ന വിലയിരുത്തല്‍ വിദഗ്ധരും പങ്കുവെക്കുന്നുണ്ട്്. എക്സ്പോ തുടങ്ങിയതോടെ തങ്ങളുടെ ഓട്ടം വര്‍ധിച്ചതായി റാസല്‍ഖൈമയിലെ ടാക്സി ഡ്രൈവറായ പാകിസ്താന്‍ സ്വദേശി മൊഈന്‍ ഖാന്‍ 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു. റാസല്‍ഖൈമ എയര്‍പോര്‍ട്ടില്‍ നല്ല തിരക്കാണ്. ഇതു തങ്ങള്‍ക്ക് സന്തോഷമുളവാക്കുന്നതാണ്. നേരത്തേ ഏറെനേരം കാത്തുകിടന്നാലാണ് ഉപഭോക്താവിനെ ലഭിക്കുക. ഇപ്പോള്‍ അങ്ങനെയല്ല. ദുബൈ എക്സ്പോ തുടങ്ങിയത് ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ തിരക്ക് കൂടാനാണ് സാധ്യതയെന്നും മൊഈന്‍ അഭിപ്രായപ്പെട്ടു.
സൗദിയില്‍നിന്നുള്ള കസ്റ്റമറൊക്കെ ഇപ്പോള്‍ കടയില്‍ വരുന്നുണ്ടെന്ന് റാക് അല്‍ നഖീലില്‍ മൊബൈല്‍ ഷോപ് നടത്തുന്ന വയനാട് സ്വദേശി ജെയ്സല്‍ പറയുന്നു. ദുബൈ എക്സ്പോയടനുബന്ധിച്ച് വന്നതെന്നാണ് സൗഹൃദ വര്‍ത്തമാനത്തില്‍നിന്നറിഞ്ഞത്. റാസല്‍ഖൈമയിലെ ഹോട്ടലിലാണ് അവരുടെ താമസം -ദുബൈ എക്സ്പോ ചെറിയ കച്ചവടക്കാരായ തങ്ങള്‍ക്കും പ്രതീക്ഷ നല്കുെന്നന്നും ജെയ്സല്‍ പറഞ്ഞു. ഡോക്യുമെന്‍േറഷന്‍, കണ്‍സല്‍ട്ടന്‍സി, ട്രാവല്‍ ഏജന്‍സികള്‍, റിയല്‍ എസ്റ്റേറ്റ് രംഗങ്ങളില്‍ അന്വേഷണങ്ങള്‍ വര്‍ധിച്ചതായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ജോലി അന്വേഷണത്തിന് സന്ദര്‍ശക വിസയെടുക്കുന്നവര്‍ക്ക് പുറമെ എക്സ്പോ സന്ദര്‍ശനത്തിന് സുഹൃദ്-ഫാമിലി വിസ പാക്കേജിനെക്കുറിച്ചുള്ള അന്വേഷണങ്ങളും സജീവമാണ്. റാക് എയര്‍പോര്‍ട്ടിലെത്തുന്ന സന്ദര്‍ശകരില്‍ കൂടുതലും റാസല്‍ഖൈമയിലെ ആഡംബര ഹോട്ടലുകളെയും എക്സിക്യൂട്ടിവ് ഹോട്ടലുകളെയുമാണ് താമസത്തിനായി പരിഗണിക്കുന്നത്.
ഇതര എമിറേറ്റുകളിലെ ഹോട്ടലുകളിലെ വാടക നിരക്കിനെയും സൗകര്യങ്ങളെയും കുറിച്ച അന്വേഷണവും വര്‍ധിച്ചിട്ടുണ്ട്. അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍ എമിറേറ്റുകളില്‍ പണി പൂര്‍ത്തിയായ െറസിഡൻറ്സ് ബില്‍ഡിങ്ങുകളിലെ ഫര്‍ണിഷിങ് പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് സന്ദര്‍ശകരെ ആകര്‍ഷിക്കാനും റിയല്‍ എസ്റ്റേറ്റ് രംഗത്തുള്ളവര്‍ പദ്ധതികള്‍ ആവിഷ്കരിക്കുന്നതായാണ് വിവരം. Aയു.എ.ഇയില്‍ വിരുന്നെത്തുന്ന ശൈത്യകാലത്തിനൊപ്പം ദുബൈ എക്സ്പോയില്‍ സന്ദര്‍ശകരേറുന്നതും ഇതര എമിറേറ്റുകളുടെ വരുമാന നേട്ടത്തിനും വഴിവെക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.