അബൂദബി: കാല്‍നട പാടില്ലാത്ത ഇടങ്ങളിലൂടെ റോഡ് മുറിച്ചുകടന്ന 7,873 പേര്‍ക്ക് പിഴ ചുമത്തിയതായി അബൂദബി പൊലീസ് അറിയിച്ചു. ഒരാള്‍ക്ക് 400 ദിര്‍ഹം വീതമാണ് പിഴയീടാക്കിയത്. ഇവരില്‍ മലയാളികള്‍ ഉള്‍പ്പെടെ വിവിധ രാജ്യക്കാരുണ്ട്. അനുമതിയില്ലാത്ത സ്ഥലങ്ങളില്‍ റോഡിനു കുറുകെ കടക്കുന്നവരെ നിരീക്ഷിക്കാനും കണ്ടെത്തി ബോധവത്കരിക്കാനും പിഴയിടാനും ആവശ്യമായ ക്രമീകരണങ്ങള്‍ നേരത്തേ മുതലേ അധികൃതര്‍ ചെയ്യുന്നുണ്ട്. റോഡ് ഉപയോഗിക്കുന്നവരുടെ ജീവൻ അപകടത്തിലാക്കുന്ന നടപടികളില്‍നിന്ന് കാല്‍നട യാത്രക്കാര്‍ വിട്ടുനില്‍ക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. കാൽനടക്കാർക്കൊരുക്കിയ പാതയിലൂടെയോ ഭൂഗര്‍ഭ പാതയിലൂടെയോ മേല്പാലങ്ങളിലൂടെയോ മാത്രമേ റോഡ് മുറിച്ചുകടക്കാവൂ. സിഗ്നലുകളില്‍ കാല്‍നട യാത്രക്കാര്‍ക്കുള്ള പച്ച വെളിച്ചം തെളിഞ്ഞാല്‍ സുരക്ഷിതമായി കടന്നുപോകാം. അതിവേഗ പാതയില്‍ റോഡ് മുറിച്ചുകടക്കുന്നത് വലിയ അപകടങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. അപകടം കുറയ്ക്കുന്നതിനും സുരക്ഷിതമായി റോഡ് മുറിച്ചുകടക്കുന്നതിനും കൂടുതല്‍ ഭൂഗര്‍ഭ പാതകളും നടപ്പാലങ്ങളും സ്ഥാപിച്ചതായും പോലിസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.