ദു​ബൈ ഹെ​ൽ​ത്ത് അ​തോ​റി​റ്റി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഹു​മൈ​ദ് അ​ൽ ഖ​ത്താ​മി കോ​വി​ഡ് വാ​ക്സി​ൻ ര​ണ്ടാം ഡോ​സ് സ്വീ​ക​രി​ക്കു​ന്നു

ദു​ബൈ ഹെ​ൽ​ത്ത് അ​തോ​റി​റ്റി മേ​ധാ​വി ര​ണ്ടാം ഡോ​സ് സ്വീ​ക​രി​ച്ചു

ദു​ബൈ: മ​ഹാ​മാ​രി​യെ പ​ടി​ക​ട​ത്താ​ൻ വാ​ക്സി​ൻ വി​പ്ല​വം തു​ട​രു​ന്ന യു.​എ.​ഇ​യി​ൽ ദു​ബൈ ഹെ​ൽ​ത്ത് അ​തോ​റി​റ്റി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ കോ​വി​ഡ് വാ​ക്സി​ൻ ര​ണ്ടാം ഡോ​സ് സ്വീ​ക​രി​ച്ചു. ഡി.​എ​ച്ച്.​എ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഹു​മൈ​ദ് അ​ൽ ഖ​ത്താ​മി ബു​ധ​നാ​ഴ്ച​യാ​ണ് കോ​വി​ഡ് വാ​ക്സി​ൻ ര​ണ്ടാം ഡോ​സ് സ്വീ​ക​രി​ച്ച​ത്. ഡി​സം​ബ​റി​ൽ ഇ​ദ്ദേ​ഹം ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ചി​രു​ന്നു.

സാ​മൂ​ഹി​കാ​രോ​ഗ്യം സം​ര​ക്ഷി​ക്കാ​നും മ​ഹാ​മാ​രി​യി​ൽ നി​ന്ന് സ്വ​യ​ര​ക്ഷ കൈ​വ​രി​ക്കു​ന്ന​തി​നും വാ​ക്സി​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ആ​ഹ്വാ​നം ചെ​യ്തു. സ​മൂ​ഹ​ത്തി​െൻറ ആ​രോ​ഗ്യ​വും സു​ര​ക്ഷ​യും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ന​ൽ​കു​ന്ന ഉ​ദാ​ര​മാ​യ പ​രി​ച​ര​ണം ഉ​റ​പ്പാ​ക്കു​ന്ന രാ​ജ്യ​ത്തെ ബു​ദ്ധി​കേ​ന്ദ്ര​മാ​യ നേ​തൃ​ത്വ​ത്തി​ന് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ട്വീ​റ്റ് ചെ​യ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.