അബൂദബി: ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലിലേക്ക് തുടര്‍ച്ചയായ മൂന്നാം തവണയും യു.എ.ഇ തിരഞ്ഞെടുക്കപ്പെട്ടു. യു.എൻ പൊതുസഭയിലെ ഏഷ്യ-പസഫിക് ഗ്രൂപ്പിലെ രാജ്യങ്ങളുടെ 180 വോട്ടുകളാണ് യു.എ.ഇക്ക് ലഭിച്ചത്. 2022 മുതല്‍ 2024 വരെയാണ് കാലാവധി. യു.എ.ഇ നടത്തിവരുന്ന മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുടെ സാക്ഷ്യമാണ് ഈ നേട്ടമെന്ന് ദേശീയ മനുഷ്യാവകാശ സമിതി ചെയര്‍മാനും യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല് നെഹ്യാെൻറ ഉപദേഷ്ടാവുമായ ഡോ. അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു. രാഷ്ട്രീയ, സാമ്പത്തിക, സാമൂഹികാവകാശ രംഗത്തും സ്ത്രീശാക്തീകരണത്തിലും മത, വംശീയ സഹിഷ്ണുതയിലും നിയമസംഹിതയിലും തൊഴിലാളി അവകാശങ്ങളിലും മനുഷ്യക്കടത്ത് തടയുന്നതിലുമടക്കം യു.എ.ഇ നൽകുന്ന പിന്തുണ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇരുന്നൂറിലേറെ രാജ്യങ്ങളിലെ പൗരന്മാരാണ് രാജ്യത്ത് ഒരുമയോടെ എല്ലാ അവകാശങ്ങളും അനുഭവിച്ചു കഴിയുന്നത്. യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല് നെഹ്യാന് രാജ്യത്ത് ദേശീയ മനുഷ്യാവകാശ സ്ഥാപനം തുടങ്ങുന്നതിനുള്ള പദ്ധതികള്‍ ആഗസ്റ്റില്‍ ആരംഭിച്ചിരുന്നു. അബൂദബി ആസ്ഥാനമായി സ്വതന്ത്ര സമിതി രൂപവത്കരിക്കാനുള്ള ഉത്തരവ് അദ്ദേഹം പുറപ്പെടുവിച്ചു. ദേശീയ കര്‍മപദ്ധതി വികസിപ്പിക്കാന്‍ ഈ സമിതി സഹായിക്കും. സെമിനാറുകളിലൂടെയും സമ്മേളനങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള ബോധവത്കരണം നടത്താന്‍ കര്‍മപദ്ധതി സഹായിക്കും. അന്താരാഷ്ട്ര കരാറുകള്‍ക്ക് അനുസൃതമായാണോ നിയമങ്ങളെന്ന കാര്യവും സ്ഥാപനം പരിശോധിക്കും. മനുഷ്യാവകാശ ലംഘനം കണ്ടെത്തിയാല്‍ അധികൃതർക്ക് റിപ്പോര്‍ട്ട് ചെയ്യും. ദേശീയ മനുഷ്യാവകാശ കര്‍മപദ്ധതി വികസിപ്പിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ഡോ. അന്‍വര്‍ ഗര്‍ഗാഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.