ഈ മഹാമാരിക്കാലത്ത് ഇങ്ങനൊക്കെ കഴിയുമോ എന്ന് ആശ്ചര്യപ്പെടുന്നവരുണ്ടാകും. അസാധ്യമായതായി ഒന്നുമില്ല എന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന യു.എ.ഇക്ക് 'ഇതൊക്കെ എന്ത്' എന്ന ഭാവമാണ്. ഭൂരിപക്ഷം രാജ്യങ്ങളിലും കളിക്കളങ്ങൾ അടച്ചിടുന്ന കാലത്ത് അടുത്ത ആറ് മാസത്തിനുള്ളിൽ യു.എ.ഇയിൽ അരങ്ങേറാൻ പോകുന്നത് അഞ്ച് ക്രിക്കറ്റ് ലീഗുകളും ലോകകപ്പുമാണ്. ഇതിൽ ഒരെണ്ണം ഒഴികെ ബാക്കിയെല്ലാം വിദേശ രാജ്യങ്ങൾ സംഘടിപ്പിക്കുന്ന കായിക മാമാങ്കങ്ങളാണ്. ലോകത്തിലെ ഏറ്റവും പണക്കൊഴുപ്പുള്ള ക്രിക്കറ്റ് ലീഗായ ഐ.പി.എലും ട്വൻറി 20 ലോകകപ്പും ഉൾപെടുന്നു.
നാല് വർഷത്തിന് ശേഷം പാകിസ്താൻ സൂപർ ലീഗ് (പി.എസ്.എൽ) യു.എ.ഇയിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ഐ.പി.എലും പി.എസ്.എലും കോവിഡ് മൂലം നിർത്തിവെച്ചിരുന്നു. ഇതിെൻറ ബാക്കി മത്സരങ്ങളാണ് യു.എ.ഇയിൽ നടക്കുന്നത്. അഫ്ഗാനിസ്ഥാൻ പ്രീമിയർ ലീഗ്, കാനഡ േഗ്ലാബൽ ടി 20, അബൂദബി ക്രിക്കറ്റ് ലീഗ് എന്നിവയും യു.എ.ഇയിൽ നടക്കും. കായിക താരങ്ങൾക്ക് മണിക്കൂറുകൾക്കുള്ളിൽ വിസ ലഭിക്കുമെന്നതും കോവിഡ് സുരക്ഷയുമാണ് യു.എ.ഇയെ തെരഞ്ഞെടുക്കാനുള്ള കാരണങ്ങളിൽ ഒന്ന്.
ട്വൻറി 20 ലോകകപ്പാണ് ഏറ്റവും വലിയ ഉത്സവമാകുന്നത്. ഐ.സി.സി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ബി.സി.സി.ഐ വൃത്തങ്ങൾ ഇക്കാര്യത്തിൽ വ്യക്തമായ സൂചന നൽകിയിട്ടുണ്ട്. അബൂദബി, ഷാർജ, ദുബൈ സ്റ്റേഡിയങ്ങൾക്ക് പുറമെ മസ്കത്തും പരിഗണനയിലുണ്ടെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ.യു.എ.ഇയിൽ നിന്ന് മിനിറ്റുകൾക്കുള്ളിൽ പറന്നെത്താവുന്ന മസ്കത്തിൽ പ്രാഥമിക ഘട്ട മത്സരങ്ങൾ നടത്താനാണ് ആലോചന. ആദ്യമായാണ് ഗൾഫ് രാജ്യങ്ങൾ ട്വൻറി 20 ലോകകപ്പിന് വേദിയൊരുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഐ.പി.എലിെൻറ ബാക്കി മത്സരങ്ങൾ യു.എ.ഇയിൽ നടത്തുമെന്ന് ബി.സി.സി.ഐ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. സെപ്റ്റംബർ 18നോ 19നോ തുടങ്ങി ഒക്ടോബർ 10ന് അവസാനിക്കും.
പാകിസ്താൻ സൂപർ ലീഗ് ബുധനാഴ്ച തുടങ്ങി. 2015ലും 2017ലും പി.എസ്.എൽ നടന്നത് യു.എ.ഇയിലാണ്. ഐ.പി.എൽ പോലെ തന്നെ പാതിവഴിയിൽ നിർത്തിയ ടൂർണമെൻറിനാണ് ഇവിടെ പുതുജീവൻ ലഭിക്കുന്നത്. അഫ്ഗാൻ പ്രീമിയർ ലീഗിെൻറ തീയതി തീരുമാനിച്ചിട്ടില്ല. 2018ൽ ആദ്യ സീസൺ യു.എ.ഇയിലാണ് നടന്നത്. അബൂദബി ട്വൻറി 20യും കനഡ ലീഗും നവംബറിലായിരിക്കും നടക്കുക. എന്നാൽ, ലോകകപ്പിെൻറ തീയതി നിശ്ചയിക്കുന്നതോടെ ഈ മത്സരങ്ങളുടെയെല്ലാം ഷെഡ്യൂളിൽ മാറ്റമുണ്ടായേക്കാം.
മത്സരങ്ങളിലേക്ക് കാണികളെ അനുവദിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. കായിക മത്സരങ്ങൾക്ക് 2500 പേരെ ഗാലറിയിൽ കയറ്റാൻ അനുമതി നൽകിയിട്ടുണ്ട്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യു.എ.ഇ ദേശീയ ടീമിെൻറ ലോകകപ്പ് ഫുട്ബാൾ യോഗ്യത മത്സരങ്ങളിൽ 30 ശതമാനം കാണികളെ കയറ്റുന്നുണ്ട്. വാക്സിെനടുത്തവർക്ക് മാത്രമാണ് പ്രവേശനം. ഈ സാഹചര്യത്തിൽ ക്രിക്കറ്റ് ആരാധകരും പ്രതീക്ഷയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.