ദുബൈ: യു.എ.ഇ സന്ദർശനത്തിനെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
കോൺസുൽ ജനറൽ സതീഷ് കുമാർ ശിവനും മറ്റു ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ പ്രവാസി ഇന്ത്യക്കാരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ചയായി. പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ, ജയിലുകളിൽ കഴിയുന്ന ഇന്ത്യക്കാരെ സംബന്ധിച്ച കാര്യങ്ങൾ, തൊഴിൽ പ്രശ്നങ്ങൾ, നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നി ചർച്ചയിൽ ഉയർന്നതായി മന്ത്രി പിന്നീട് എക്സ് അക്കൗണ്ടിൽ കുറിച്ചു.
രണ്ടുദിവസത്തെ സന്ദർശനത്തിന് എത്തിയ മന്ത്രി 28ാമത് അന്താരാഷ്ട്ര സിന്ധി സമ്മേളനത്തിലും പങ്കെടുത്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ സിന്ധി സമുദായ അംഗങ്ങളാണ് സമ്മേളനത്തിൽ പങ്കെടുത്തത്. അലയൻസ് ഓഫ് ഗ്ലോബൽ സിന്ധി അസോസിയേഷൻസാണ് പരിപാടി സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.