അബൂദബി: കോവിഡ്-19 വാക്സിൻ സ്വീകരിച്ചവരിലും കൊറോണ വൈറസ് പകരാമെന്നും അതിനാൽ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതരുടെ ശക്തമായ മുന്നറിയിപ്പ്. വാക്സിനേഷൻ എടുത്തവരുടെ അലംഭാവത്തിനെതിരെ അധികൃതരുടെ മുന്നറിയിപ്പിനൊപ്പം എല്ലാവരും മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും തുടരാനും യു.എ.ഇ സർക്കാറിെൻറ ആരോഗ്യ വക്താവ് ഡോ. ഫരീദ അൽ ഹൊസാനി ആവശ്യപ്പെട്ടു. വാക്സിനേഷൻ എടുത്തവർ ഇപ്പോഴും സ്വയ സുരക്ഷക്കും മറ്റുള്ളവരുടെ സുരക്ഷക്കും കൈകഴുകുകയും ഫേസ് മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.
വാക്സിൻ സ്വീകരിച്ചവർക്ക് അപകടസാധ്യത കുറവാണെങ്കിലും മുൻ കരുതൽ സ്വീകരിച്ചില്ലെങ്കിൽ കൊറോണ വൈറസ് മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യതയുണ്ട്. കുത്തിവെപ്പ് എടുത്തർക്ക് മറ്റു കുടുംബാംഗങ്ങൾക്കോ സഹപ്രവർത്തകർക്കോ രോഗം പകർത്താൻ കഴിഞ്ഞേക്കും. വാക്സിൻ എടുത്തില്ലെങ്കിൽ കോവിഡ് രോഗ സങ്കീർണതകൾ ഉണ്ടാകാമെന്നും അവർ വിവരിച്ചു.
രാജ്യത്തുടനീളം കോവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ വാക്സിനേഷൻ സ്വീകരിച്ച ആളുകൾക്ക് നൽകിയിരുന്ന ഇളവുകളിൽ മാറ്റം വരുത്തി. അന്താരാഷ്ട്ര യാത്ര കഴിഞ്ഞ് യു.എ.ഇയിൽ തിരിച്ചെത്തിയ വാക്സിനേഷൻ സ്വീകരിച്ചവർക്കും ക്വാറൻറീൻ നടപ്പാക്കുന്നു. വാക്സിൻ ഫലപ്രദമാണെന്നാണ് ഫലങ്ങൾ സൂചിപ്പിക്കുന്നതെന്നും ഡോ. അൽ ഹൊസാനി പറഞ്ഞു. പ്രതിവാര പരിശോധന ഇ-സ്റ്റാറ്റസ് നിലനിർത്താൻ മാത്രമാണ്. പക്ഷേ, പതിവ് പരിശോധന ശിപാർശ ചെയ്യുന്നില്ലെങ്കിലും ജോലി ആവശ്യകതകളെ അടിസ്ഥാനമാക്കി ഇതു വ്യത്യാസപ്പെടാമെന്നും അവർ സൂചിപ്പിച്ചു.
വാക്സിൻ സ്വീകരിച്ചവർക്ക് രോഗത്തിെൻറ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത ഏതാണ്ട് പൂജ്യമായിരിക്കും. വാക്സിൻ കുത്തിവെച്ചവർക്ക് സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നും ഡോ. അൽ ഹൊസാനി പറഞ്ഞു. വാക്സിൻ സ്വീകരിച്ചവരിൽ ആൻറിബോഡി പ്രതികരണം ആരോഗ്യ അതോറിറ്റികളും ഗവേഷകരും ഇപ്പോൾ പഠിച്ചുവരുകയാണ്. കോവിഡ് രോഗത്തിൽനിന്ന് വീണ്ടെടുക്കലിന് രാജ്യത്തെ സഹായിക്കുന്നതിന് വാക്സിനേഷൻ എടുക്കുന്നത് വൈകരുതെന്ന് ഡോ. അൽ ഹൊസാനി ജനങ്ങളെ ഉപദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.