ഷാർജ സഫാരിയിൽ പിറന്ന വെളുത്ത കാണ്ടാമൃഗം

ഷാർജ സഫാരിയിൽ വെളുത്ത കാണ്ടാമൃഗം പിറന്നു

ഷാർജ: വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളിൽ പ്രധാനപ്പെട്ടതാണ്​ കാണ്ടാമൃഗം. ഇതിൽ ആഫ്രിക്കയിലെ വടക്കൻ വെളുത്ത കാണ്ടാമൃഗങ്ങളുടെ അവസ്ഥ വളരെ ദയനീയമാണ്. ഇവയുടെ കൂട്ടത്തില്‍ ഇന്നലെ വരെ അവശേഷിച്ചിരുന്നത് വെറും മൂന്നെണ്ണം മാത്രമായിരുന്നു, ഒരു ആണും രണ്ട് പെണ്ണും. എന്നാൽ കഴിഞ്ഞ ദിവസമത് നാലായിരിക്കുന്നു. ഷാർജ സഫാരി പാർക്കിലാണ് വെളുത്ത കാണ്ടാമൃഗം പ്രസവിച്ചതെന്ന് ഷാർജ എൻവ​േയൺമെൻറ്​ ആൻഡ് പ്രൊട്ടക്റ്റഡ് ഏരിയാസ് അതോറിറ്റി ചെയർപേഴ്​സൻ ഹന സൈഫ് അൽ സുവൈദി അറിയിച്ചു.


ആഫ്രിക്കയില്‍ രണ്ടുതരം വെളുത്ത കാണ്ടാമൃഗങ്ങളാണ് കാണപ്പെടുന്നത്. വടക്കന്‍ വെളുത്ത കാണ്ടാമൃഗവും തെക്കന്‍ വെളുത്ത കാണ്ടാമൃഗവും. കെനിയയിലും മറ്റു രാജ്യങ്ങളിലുമായി ആയിരക്കണക്കിനുണ്ടായിരുന്ന ഈ കാണ്ടാമൃഗങ്ങളുടെ എണ്ണമാണ് ഇപ്പോൾ മൂന്നായി ചുരുങ്ങിയത്.

Tags:    
News Summary - The white rhino was born on a Sharjah safari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.