ദുബൈ: തിരുവനന്തപുരം എൻജിനീയറിങ് കോളജ് അലുമ്നി വാർഷികാഘോഷം ‘സ്മൃതി 2023’ എന്ന പേരിൽ സംഘടിപ്പിച്ചു. കോളജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരം പൂർവവിദ്യാർഥി സംഘടനയുടെ യു.എ.ഇ ചാപ്റ്റർ ‘സീറ്റ യു.എ.ഇ’യുടെ വാർഷികാഘോഷം ‘സ്മൃതി 2023’ ദുബൈയിൽ നടന്നു. നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ ഉദ്ഘാടനം ചെയ്തു. കമ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി (സി.ഡി.എ) ദുബൈ പ്രതിനിധി അഹ്മദ് അൽ സാബി പ്രത്യേക ക്ഷണിതാവായി പങ്കെടുത്തു.
സീറ്റ യു.എ.ഇ പ്രസിഡന്റ് ആർ. നാരായണൻ അധ്യക്ഷത വഹിച്ചു. അക്കാഫ് പ്രസിഡന്റ് പോൾ ടി. ജോസഫ് ആശംസ അറിയിച്ചു. സ്മൃതി ഇവന്റ് കൺവീനർ സുരേഷ് കുമാർ സ്വാഗതം പറഞ്ഞു. സെക്രട്ടറി സുബിൻ മോഹൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
വൈസ് പ്രസിഡന്റ് സാനു മാത്യു, ജോയന്റ് സെക്രട്ടറി സഞ്ജന ജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു. 500ൽപരം അംഗങ്ങൾ ഒത്തുകൂടിയ പരിപാടിയിൽ അലുമ്നി അംഗങ്ങൾ അവതരിപ്പിച്ച പരിപാടികൾക്ക് ഉമാ ശ്രീകുമാർ, നിഷ ഉദയകുമാർ, അരുണ സുബിൻ, ധന്യ ജയകൃഷ്ണൻ, ഷബീർ അലി, നസറുൽ ഇസ്ലാം, നീതു ലിജേഷ്, ദീപു എ.എസ്, സരിത സുജു എന്നിവർ നേതൃത്വം നൽകി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ആഘോഷിക്കപ്പെടുന്ന 13 ഉത്സവങ്ങളെ കോർത്തിണക്കി 105 സീറ്റ കുടുംബാംഗങ്ങൾ ചേർന്ന് സ്റ്റേജിൽ അവതരിപ്പിച്ച ‘ഉത്സവ്’ വേറിട്ട അനുഭവമായി. ജോയന്റ് ട്രഷറർ അബ്ദുൽ ജലീൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.