ഈ വർഷം ഷാർജ പൊലീസ് പിടിച്ചെടുത്തത് 168 ഇ-സൈക്കിളുകൾ

ഷാർജ: ജനുവരി ആദ്യം മുതൽ ഏപ്രിൽ അവസാനം വരെ 168 ഇലക്ട്രിക് സൈക്കിളുകൾ പിടിച്ചെടുത്തതായി ഷാർജ പൊലീസ്. ഷാർജ പൊലീസ് ജനറൽ കമാൻഡ്, ട്രാഫിക് ആൻഡ് പട്രോൾ വകുപ്പ് ഇലക്‌ട്രിക് സൈക്കിൾ ഉപയോക്താക്കൾക്ക് ഗതാഗത സുരക്ഷ ബോധവത്കരണ കാമ്പയിനും ആരംഭിച്ചു.

ബൈക്ക് ഓടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കണമെന്നും അതിനായി നിശ്ചയിച്ച വേഗപരിധി പാലിക്കണമെന്നും ഭാരമുള്ള ലഗേജുകൾ ബൈക്കുകളിൽ കൊണ്ടുപോകരുതെന്നും ഇലക്‌ട്രിക് ബൈക്ക് ഉപയോക്താക്കളോട് പൊലീസ് നിർദേശിച്ചു. റോഡുകൾ സുരക്ഷിതമാക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശമനുസരിച്ചാണ് കാമ്പയിൻ.

ഇ-സൈക്കിൾ ഉപയോക്താക്കളുടെ സുരക്ഷയും ജീവന്‍റെയും സ്വത്തിന്‍റെയും സുരക്ഷയും ഉറപ്പാക്കുകയാണ് ബോധവത്കരത്തിലൂടെ ലക്ഷ്യമിടുന്നത്. ഷാർജ പൊലീസ് ജനറൽ കമാൻഡ് സമൂഹ മാധ്യമങ്ങളിലൂടെയും നിരവധി പ്രിന്‍റ്, ഓഡിയോ, വിഷ്വൽ, സ്‌മാർട്ട് മീഡിയകളിലൂടെയും അറബിക്, ഇംഗ്ലീഷ്, ഉർദു ഉൾപ്പെടെ നിരവധി ഭാഷകളിൽ ബോധവത്കരണം നടത്തുന്നുണ്ട്. ഇ-സൈക്കിളുകളുടെ തെറ്റായതും നിയമവിരുദ്ധവുമായ ഉപയോഗംമൂലമുള്ള പ്രശ്നങ്ങളെ കുറിച്ചും കാമ്പയിനിൽ ബോധവത്കരണം നടത്തും.

Tags:    
News Summary - This year, Sharjah police seized 168 e-bicycles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.