റാസല്‍ഖൈമ: ദുര്‍ഘടമായ പർവത മേഖലയില്‍ കുടുങ്ങിയ എട്ടംഗ സംഘത്തെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി റാക് പൊലീസ് എയര്‍വിങ് വിഭാഗം ആക്ടിങ് മേധാവി ലഫ്റ്റനന്റ് കേണല്‍ അബ്ദുല്ല അലി അല്‍ ഷഹി പറഞ്ഞു. വിനോദത്തിനായി പോയ വിദേശികളായ പൗരന്മാരാണ് മലനിരയിൽ അകപ്പെട്ടത്.
റാസല്‍ഖൈമയിലെ വടക്കന്‍ മേഖലയിലുള്ള പർവതപ്രദേശത്തുകൂടി സഞ്ചരിച്ച സംഘം വഴിയറിയാതെ കുടുങ്ങുകയായിരുന്നു. ഓപറേഷന് റൂമില്‍ വിവരം ലഭിച്ചയുടന്‍ അന്വേഷണവുമായി റാക് പൊലീസ് എയര്‍വിങ് വകുപ്പ് രംഗത്തിറങ്ങി. ഹെലികോപ്ടറുകളുടെ സഹായത്തോടെ നടത്തിയ തിരച്ചിലില്‍ ഒറ്റപ്പെട്ടതും ദുര്‍ഘടവുമായ പ്രദേശത്ത് വിദേശികളെ കണ്ടെത്തുകയായിരുന്നു. എല്ലാവരും ആരോഗ്യവാന്മാരായാണ് കാണപ്പെട്ടതെന്ന് അധികൃതര്‍ പറഞ്ഞു. പ്രാഥമിക സഹായങ്ങള്‍ നല്കിയ സംഘത്തെ ആശുപത്രിയില്‍ എത്തിക്കുകയും വൈദ്യപരിശോധന നല്‍കുകയും ചെയ്തു. വിനോദത്തിനായി പർവത മേഖലകള്‍ തിരഞ്ഞെടുക്കുന്നവര്‍ വേണ്ട മുന്‍കരുതലെടുക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.