അബൂദബി: കവിയും ഗാനരചയിതാവുമായ മുരുകന് കാട്ടാക്കടക്ക് നേരെയുണ്ടായ വധഭീഷണിയെ അബൂദബി ശക്തി തിയറ്റേഴ്സ് അപലപിച്ചു. മാനവികതക്കുവേണ്ടി നിലകൊള്ളുന്ന എഴുതുന്നവരെയും പാടുന്നവരെയും സാംസ്കാരിക പ്രവർത്തകരെയും നിശ്ശബ്ദരാക്കാന്‍ മതവര്‍ഗീയ തീവ്രവാദികള്‍ ഇന്ത്യയിലങ്ങോളമിങ്ങോളം നടത്തിവരുന്ന ശ്രമങ്ങളുടെ തുടർച്ചയാണ് ഈ കൊലവിളി.
ഇന്ത്യയിലെ പ്രതിഭാശാലികളായ എഴുത്തുകാരെയും ചിന്തകരെയും ശാരീരികമായി ആക്രമിക്കാനും കൊലപ്പെടുത്താനും അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കേരളത്തിലും ഇത്തരം ഭീഷണികള്‍ എഴുത്തുകാര്‍ക്ക് നേരെ ഉണ്ടായിട്ടുണ്ടെങ്കിലും സംഘ്പരിവാറുകാരുടെ ഒരു ഭീഷണിക്കും നിന്നുകൊടുക്കാത്ത സംസ്ഥാനമാണ് കേരളം. മാനവസ്നേഹത്തിലധിഷ്ഠിതമായ ജനാധിപത്യത്തിനും സര്ഗാത്മകതക്കുമെതിെര നിരന്തരം കടന്നാക്രമണം നടത്തുന്നവരോടൊപ്പമല്ല, മുരുകൻ കാട്ടാക്കടയെപ്പോലെ ഉന്നതമായ മനുഷ്യത്വത്തെ ഉയർത്തിപ്പിടിക്കുന്ന എഴുത്തുകാരോടും സാംസ്കാരിക പ്രവർത്തകരോടുമൊപ്പമാണ് കേരളം നിലകൊള്ളുന്നതെന്ന് ശക്തി തിയറ്റേഴ്സ് ആക്ടിങ് പ്രസിഡൻറ് ഗോവിന്ദൻ നമ്പൂതിരിയും ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടിയും സംയുക്ത പ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.