അബൂദബി: പെരുന്നാൾ ദിനം മുതൽ മൂന്നു രാത്രികളിൽ യാസ് ദ്വീപിൽ കരിമരുന്നു പ്രദർശനങ്ങൾ നടക്കും. യാസ് ബേ വാട്ടർഫ്രണ്ടിൽ കരിമരുന്നു പ്രദർശനം ആദ്യമാണ് സംഘടിപ്പിക്കുന്നത്. അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള പരിപാടികൾ രാത്രി ഒമ്പതിന് ആരംഭിക്കും. യാസ് ഐലൻഡ് ഇൻസ്റ്റഗ്രാം ചാനലിൽ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും.
ദ്വീപിൽ കോവിഡ് -19 മുൻകരുതൽ നടപടികളുടെ ഭാഗമായി ഒത്തുചേരലുകൾ നിരോധിച്ചിരിക്കുെന്നന്നും അധികൃതർ അറിയിച്ചു. അബൂദബി സാംസ്‌കാരിക ടൂറിസം വകുപ്പിെൻറ സഹകരണത്തോടെയാണ് കരിമരുന്നു പ്രയോഗം നടക്കുക. മേയ് 11 മുതൽ (റമദാൻ 29) 14 വരെ പെരുന്നാൾ അവധി ദിനമായിരിക്കും. റമദാൻ 30 തികച്ചാൽ മേയ് 11 മുതൽ 15 വരെ അഞ്ചു ദിവസത്തെ അവധി ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.