ദുബൈ: ദുബൈ മെട്രോ ഉൾപ്പെടെ യു.എ.ഇയിലെ എല്ലാവിധ പൊതുഗതാഗത സംവിധാനങ്ങളും ഇൗ വാരാന്ത്യത്തിൽ നിർത്തിവെക്കുന്ന ു. ഇന്ന് രാത്രി എട്ടു മണി മുതൽ ഞായറാഴ്ച രാവിലെ ആറു മണിവരെയാണ് സേവനം നിർത്തിവെക്കുന്നതെന്ന് അഭ്യന്തര മന്ത് രാലയവും ആരോഗ്യ മന്ത്രാലയവും വ്യക്തമാക്കി.
ദേശീയ അണുനശീകരണ പദ്ധതിയുടെ ഭാഗമായാണ് ഇൗ തീരുമാനം. എല്ലാവിധ പൊതുഗതാഗത സംവിധാനങ്ങളും നിർത്തിവെച്ച് അണുമുക്തമാക്കുവാൻ ഇൗ സമയം പ്രയോജനപ്പെടുത്തും.
രാജ്യമൊട്ടുക്കും ഗതാഗതം നിയന്ത്രിതമാക്കും.
ഭക്ഷണം, മരുന്ന് എന്നീ ആവശ്യങ്ങൾക്കല്ലാതെ ജനം ഇൗ സമയം പുറത്തിറങ്ങരുതെന്ന് പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഉൗർജം, വാർത്താവിനിമയം, ആരോഗ്യം, വിദ്യാഭ്യാസം, മിലിറ്ററി, പൊലീസ്, ബാങ്കിങ്, സർക്കാർ മീഡിയ, ജലം^ഭക്ഷണം, വ്യോമയാനം, പോസ്റ്റൽ, ഷിപ്പിങ്, ഫാർമസ്യുട്ടിക്കൽസ്, സേവന മേഖല, നിർമാണ മേഖല, ഗാസ് സ്റ്റേഷൻ തുടങ്ങിയവയുടെ ജോലി ആവശ്യാർഥം പുറത്തിറങ്ങാം.
ഭക്ഷണ ശാലകൾ, സഹകരണ സൊസൈറ്റികൾ, ഗ്രോസറികൾ, സൂപ്പർ മാർക്കറ്റുകൾ, ഫാർമസികൾഎന്നിവയുടെ പ്രവർത്തനത്തിന് തടസമുണ്ടാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.