സൗദി അതിർത്തിയായ ഗുവൈഫത് മുതൽ ഫുജൈറയുടെ പടിഞ്ഞാറൻ മേഖലവരെയുള്ള 1,200 കിലോമീറ്ററാണ് ഇത്തിഹാദ് റെയിൽ ശൃംഖല. ഖലീഫ തുറമുഖം, ഖോർഫക്കാൻ തുറമുഖം, ജബൽ അലി തുറമുഖം, ഫുജൈറ തുറമുഖം എന്നീ തന്ത്രപ്രധാന മേഖലകളെ ബന്ധിപ്പിക്കുന്നതാണ് ഇത്തിഹാദ് റെയിൽ. യു.എ.ഇയുടെ അങ്ങേത്തല മുതൽ ഇങ്ങേയറ്റം വരെ യാത്രക്കാർക്ക് സഞ്ചരിക്കാനും ചരക്ക് അയക്കാനും കഴിയുന്ന രീതിയിലുള്ള സംവിധാനത്തിനാണ് ട്രാക്കൊരുങ്ങുന്നത്. 2024ഓടെ ഭാഗീകമായി ഓടിത്തുടങ്ങാൻ പദ്ധതിയുണ്ട്. 2030ൽ പാത പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷ.
നിലവില്‍ യു.എ.ഇയെയും സൗദിയെയും ബന്ധിപ്പിച്ച് നിര്‍മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഇത്തിഹാദ് റെയില്‍വേ നെറ്റ് വര്‍ക്ക് പദ്ധതിയുടെ അനുബന്ധമായാണ് യാത്രാ റെയില്‍വേ പദ്ധതി നടപ്പിലാക്കുന്നത്. യു.എ.ഇയിലെ തുറമുഖങ്ങളെയും പ്രധാന നഗരങ്ങളെയും ബന്ധിപ്പിച്ച് കടന്നുപോവുന്ന റെയിൽ നിലവിൽ ചരക്കുനീക്കത്തിന് മാത്രമായാണ് ഉപയോഗിക്കുന്നത്.
ഇതിനോടൊപ്പം യാത്രാ ട്രെയിന്‍ സര്‍വീസ് കൂടി ആരംഭിക്കാൻ പിന്നീട് തീരുമാനം എടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ പാസഞ്ചര്‍ ട്രെയിനുകള്‍ ഒരുക്കുന്നത്. നിലവിലെ പൊതുഗതാഗത സംവിധാനങ്ങളിൽ കൂടി ഉപയോഗിക്കാവുന്ന വിധം ഏകീകൃത ടിക്കറ്റായിരിക്കും. ഈ ടിക്കറ്റ് യാത്രക്കാർക്ക് പാർക്ക്, റൈഡുകൾ എന്നിവക്കായും ഉപയോഗിക്കാനാകും. രാജ്യത്തെ വ്യാവസായിക, സാമ്പത്തിക മേഖലകളെ പരസ്പരം കോര്‍ത്തിണക്കി മുഴുവന്‍ എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന രീതിയിലാണ് ഇത്തിഹാദ് റെയില്‍ രൂപകല്‍പ്പന ചെയ്യപ്പെട്ടിരിക്കുന്നത്.
യാത്രാ റെയില്‍ സര്‍വീസിന് മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയാണ് പ്രതീക്ഷിക്കുന്നത്. ഒരു ട്രെയിനില്‍ 400 പേര്‍ക്ക് യാത്ര ചെയ്യാനാവും. യു.എ.ഇയിലെ 11 നഗരങ്ങളെയും ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയില്‍വേ ശൃംഖല നിലവിലെ പ്രധാന ഹൈവേകള്‍ക്ക് സമാന്തരമായാണ് ഓടുക. നഗര കേന്ദ്രങ്ങളില്‍ തന്നെയായിരിക്കും ട്രെയിന്‍ സ്റ്റേഷനുകള്‍ നിര്‍മിക്കുക. 200 ശതകോടി ദിര്‍ഹം ചെലവില്‍ നിര്‍മിക്കുന്ന റെയിലിന്റെ പ്രഖ്യാപനം കഴിഞ്ഞ ഡിസംബറിലാണ് നടന്നത്. 2030ഓടെ 9000 പേര്‍ക്ക് തൊഴില്‍ നല്കാന് ഇത്തിഹാദ് റെയില്‍വേയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ.
കോച്ചിന്റെ പ്രത്യേകതകൾ
നേട്ടങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.