അബൂദബി: തലസ്ഥാന എമിറേറ്റിൽ ഹൃദയ തകരാറുകളുമായി ജനിച്ച നവജാത ശിശുക്കളെ വീട്ടിൽ സുരക്ഷിതമായി നിരീക്ഷിക്കാൻ പ്രത്യേക പരിപാടി. അബൂദബി ഹെൽത്ത് സർവിസസ് കമ്പനിയായ സെഹ ആരംഭിച്ച ഇൻറര്സ്റ്റേജ് മോണിറ്ററിങ് (ഐ.എം) പ്രോഗ്രാമിലൂടെ ഹൈപ്പോപ്ലാസ്റ്റിക് ലെഫ്റ്റ് ഹാർട്ട് സിൻഡ്രോം ഉൾപ്പെടെയുള്ള ഗുരുതര പ്രശ്നങ്ങളോടെ ജനിക്കുന്ന കുഞ്ഞുങ്ങളെ നിരീക്ഷിക്കുന്നതിനൊപ്പം ഹൃദയത്തിെൻറ ഒരുവശം മാത്രം പ്രവർത്തിക്കുന്ന അവസ്ഥകൾ പരിഹരിക്കുകയും ചെയ്യും.
ഇത്തരം പ്രശ്നങ്ങളോടെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ആദ്യ ദിവസങ്ങളിൽ പ്രാരംഭ ഓപൺ-ഹാർട്ട് ശസ്ത്രക്രിയ നടത്തേണ്ടിവരും. ആറുമാസത്തിനുശേഷം രണ്ടാമത്തെ ശസ്ത്രക്രിയയും നടത്തണം. രണ്ട് നടപടിക്രമങ്ങൾക്കിടയിൽ ഡിസ്ചാർജ് ചെയ്യുന്നു. വീടുകളിൽ ഈ കാലയളവിൽ കഴിയുന്ന രോഗികൾക്ക് പുതിയ മോണിറ്ററിങ് പ്രോഗ്രാം സുരക്ഷിതമാക്കും.
സെഹയുടെ പ്രധാന മെഡിക്കൽ സൗകര്യങ്ങളിലൊന്നായ അബൂദബി ശൈഖ് മെഡിക്കൽ സിറ്റിയിലെ പീഡിയാട്രിക് കൺജനിറ്റൽ കാർഡിയാക് ടീം ഓരോവർഷവും ഗുരുതര ഹൃദയവൈകല്യങ്ങളോടെ ജനിക്കുന്ന 50 മുതൽ 60 വരെ കുഞ്ഞുങ്ങളെ പരിചരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.