സന്ദർശകർക്ക് കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചാ വിരുന്നൊരുക്കുന്ന ദുബൈയിലെ പ്രധാന ആകർഷകകേന്ദ്രമാണ് പാം ജുമൈറ. 14,000 ചതുരശ്രയടി കടല്‍ വെള്ളത്തില്‍ വ്യാപിച്ചു കിടക്കുന്ന ദുബൈയിലെ പാം ജുമൈറ, പാം ഫൗണ്ടനിലൂടെ ലോകത്തിലെ ഏറ്റവും വലിയ ജലധാരക്കുള്ള ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയത് ഇൗയിടെയാണ്. നക്കീല്‍ മാളിന്റെ ദ പോയിന്റെയ്ക്ക് സമീപമാണ് വിവിധ നിറത്തിലുള്ള ജലധാര. മൂവായിരത്തിലധികം എല്‍ഇഡി ലൈറ്റുകളാണ് ജലധാര വർണവെളിച്ചം പകരുന്നത്.
ലോകത്തെ ഏറ്റവും വലിയ കൃത്രിമ ദ്വീപും ദുബൈയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രവുമായ പാം ജുമൈറയുടെ മുഴുവൻ സൗന്ദര്യവും കാഴ്ചക്കാർക്ക് ആസ്വദിക്കാനുള്ള സൗകര്യമാണൊരുങ്ങിയിട്ടുള്ളത്. 360 ഡിഗ്രിയിൽ അൽഭുതപ്പെടുത്തുന്ന രൂപത്തിൽ പാം ജുമൈറയുടെ ഭംഗി അനുഭവിക്കാൻ പാം ടവറിൽ 240മീറ്റർ ഉയരത്തിലാണ് പുതിയ സംവിധാനം. ഇൗന്തപ്പനയുടെ ആകൃതിയിൽ പണിതീർത്ത ദ്വീപിെൻറ മുഴുവൻ ഭാഗങ്ങളും ആസ്വദിക്കാൻ ഇവിടെ നിന്ന് സാധിക്കും.
കഴിഞ്ഞ ബുധനാഴ്ച മുതൽ ഇവിടേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിച്ചു. 100 ദിർഹമാണ് ടിക്കറ്റ് നിരക്ക്. കുട്ടികൾക്ക് 69 ദിർഹമിന് പ്രവേശനമനുവദിക്കും. 175 ദിർഹമിന് ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിലും 350 ദിർഹമിന് വി.ഐ.പി ടിക്കറ്റും ലഭിക്കും. കോവിഡ് പശ്ചാത്തലത്തിൽ മണിക്കൂറിൽ 300 സന്ദർശകരെ മാത്രമേ പ്രവേശിപ്പിക്കൂ. ഓൺലൈനിലോ ഫോൺ മുഖേനയോ ടിക്കറ്റ് ബുക്ക് ചെയ്യാം. 90 ശതമാനം നിർമാണം പൂർത്തിയായ പാം ടവർ അടുത്ത ഒക്ടോബറിലാണ് എല്ലാ സജ്ജീകരണങ്ങളോടെയും തുറക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.