ലോ​ക​ത്തി​ലെ ഒ​ന്നാം ന​മ്പ​ർ ഡി​സ്ട്രി​ക്റ്റാ​യി തെ​ര​ഞ്ഞെ​ടു​ത്ത ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ഡി​സ്ട്രി​ക്റ്റ് 127 അം​ഗ​ങ്ങ​ൾ

ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ഡി​സ്ട്രി​ക്ട് 127 ലോ​ക​ത്ത് ഒ​ന്നാ​മ​ത്

ദു​ബൈ: പ​ബ്ലി​ക് സ്പീ​ക്കി​ങ്ങി​ലും നേ​തൃ​ത്വ വി​ക​സ​ന​ത്തി​ലും ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ലാ​ഭ​ര​ഹി​ത സം​ഘ​ട​ന​യാ​യ ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ഇ​ന്‍റ​ർ​നാ​ഷ​ന​ലി​ന്‍റെ ഡി​സ്ട്രി​ക്ട് 127നെ ​ലോ​ക​ത്തി​ലെ ഒ​ന്നാം ന​മ്പ​ർ ഡി​സ്ട്രി​ക്ടാ​യി പ്ര​ഖ്യാ​പി​ച്ചു. അ​ടു​ത്തി​ടെ കാ​ലി​ഫോ​ർ​ണി​യ​യി​ൽ ന​ട​ന്ന ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ഇ​ന്‍റ​ർ​നാ​ഷ​ന​ലി​ന്‍റെ 100ാം വാ​ർ​ഷി​ക ക​ൺ​വെ​ൻ​ഷ​നി​ലാ​ണ് പ്ര​ഖ്യാ​പ​നം.

ടോ​സ്റ്റ് മാ​സ്റ്റ​ർ ഡി.​ടി.​എം സു​ജി​ത് സു​കു​മാ​ര​ൻ 2024-2026 കാ​ല​യ​ള​വി​ലെ ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ലോ​ക​ത്ത് ഒ​ന്നാം ന​മ്പ​ർ ഡി​സ്ട്രി​ക്ടാ​യി ദു​ബൈ​യി​ലെ ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ഡി​സ്ട്രി​ക്ട് 127നെ ​തെ​ര​ഞ്ഞെ​ടു​ത്ത​തി​ൽ അ​ഭി​മാ​നി​ക്കു​ന്ന​താ​യി ഡ​യ​റ​ക്ട​ർ ഡോ. ​അ​ബ്ദു​ൽ സ​ത്താ​ർ പ​റ​ഞ്ഞു. ഡി​സ്ട്രി​ക്ട് 127, 156 ക്ല​ബു​ക​ളി​ലാ​യി 2800 അം​ഗ​ങ്ങ​ളാ​ണ്​ സം​ഘ​ട​ന​ക്കു​ള്ള​ത്.

Tags:    
News Summary - Toastmasters District 127 World No.1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.