ദുബൈ: ലോകമലയാളം ടോസ്റ്റ്മാസ്റ്റേർസ് സംഘടിപ്പിക്കുന്ന പ്രഭാഷണ സദസ്സ് ഫെബ്രുവരി 11 ഞായറാഴ്ച ഉച്ച ഒന്നുമുതൽ മൻകൂൽ പബ്ലിക്ക് ലൈബ്രറിയിൽ അരങ്ങേറും. പ്രസംഗകലയെ സ്നേഹിക്കുന്ന ഓരോരുത്തർക്കും അഭിമാന മുഹൂർത്തമാവും പരിപാടിയെന്നും സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ പങ്കാളിത്തത്തിലൂടെ വായ്മൊഴി വഴക്കത്തിന്റെ മനോഹരമായ നിമിഷങ്ങളായിരിക്കും പ്രസംഗകലാ സ്നേഹികൾക്ക് ആസ്വദിക്കാനാവുകയെന്നും സംഘാടകർ പ്രസ്താവനയിൽ പറഞ്ഞു.
നർമ പ്രസംഗം, തത്സമയ പ്രസംഗ മത്സരം, അവലോകന മത്സരങ്ങൾ ഉൾപ്പെടെ മൂന്നു വിഭാഗങ്ങളിലായിരിക്കും ടോസ്റ്റ്മാസ്റ്റർ ആയവർ പങ്കെടുക്കുക.
കൂടാതെ ടോസ്റ്റ്മാസ്റ്റർ അല്ലാത്ത പതിനഞ്ചിൽപരം വാഗ്മികൾ അന്താരാഷ്ട പ്രസംഗ വിഭാഗത്തിലും മാറ്റുരക്കാനെത്തും. യു.എ.ഇയിലെ മലയാളം ക്ലബുകൾ ഒരുക്കുന്ന കലാപ്രകടനങ്ങളും വേദിയിൽ അരങ്ങേറുമെന്നും യു.എ.ഇ ലോകമലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് സംഘാടകരായ ദീപ സുരേന്ദ്രൻ, അന്നു പ്രമോദ്, വിജി ജോൺ, ശ്രീനിവാസൻ, സൂരജ് എന്നിവർ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.