ദുബൈ: സാലിക് ടാഗുകൾ നൽകുന്നതിനുള്ള അപേക്ഷകൾ ഒാൺലൈൻ വഴിയാക്കി റോഡ് ട്രാൻസ്പേ ാർട്ട് അതോറിറ്റി (ആർ.ടി.എ). സാലിക് പോർട്ടലായ www.salik.gov.ae എന്ന വെബ്സൈറ്റിലൂടെയോ സ്മാ ർട്ട് സാലിക് ആപ്പ് വഴിയോ ഇനി മുതൽ അപേക്ഷ നൽകാം. ഇടപാടുകൾ പരമാവധി കടലാസുരഹിതമാക്കാനുള്ള എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനൂം ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ആൽ മക്തൂമിെൻറ നടപടികളുടെ ഭാഗമായാണ് തീരുമാനം.
ഉപഭോക്താക്കളുടെ സൗകര്യാർഥം ഡിജിറ്റലൈസേഷൻ നടപ്പാക്കാനുള്ള ശ്രമത്തിെൻറ ഭാഗമായി കൂടിയാണ് ഒാൺലൈൻ സംവിധാനം ഏർപ്പെടുത്തുന്നത്. ഒരു തവണ സാലിക് ടാഗ് വാങ്ങിയവർക്ക് ഒാൺലൈനിൽ പ്രാഥമിക വിവരങ്ങൾ മാത്രം നൽകി ടാഗ് സ്വന്തമാക്കാൻ കഴിയും. വെബ് സൈറ്റിലോ ആപ്ലിക്കേഷനിലോ കയറി മൊബൈൽ നമ്പർ, നിലവിെല സാലിക് നമ്പർ, ട്രാഫിക് ഫയൽ, വിലാസം തുടങ്ങിയവ നൽകിയാൽ മതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.