അബൂദബി: പെരുന്നാൾ അവധിക്കുശേഷം അബൂദബിയിൽ ടോൾ നിരക്ക് വീണ്ടും പ്രാബല്യത്തിലായതായി ഇൻറഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെൻറർ അറിയിച്ചു.
ശനി മുതൽ വ്യാഴം വരെ ദിവസങ്ങളിൽ ഗതാഗതത്തിരക്ക് ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന രാവിലെ ഏഴു മുതൽ ഒമ്പതു വരെയും വൈകീട്ട് അഞ്ചു മുതൽ ഏഴു വരെയുമാണ് ടോൾ ഈടാക്കുക. വെള്ളി, പൊതു അവധി ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും സ്വകാര്യ വാഹനങ്ങളിൽനിന്ന് ടോൾ നിരക്ക് ഈടാക്കും.
തിരക്കേറിയ സമയങ്ങളിൽ റോഡ് ഗതാഗതം സുഗമമാക്കാനാണ് അബൂദബി നഗരത്തിലേക്കും പുറത്തേക്കുമുള്ള പാതകളിലെ നാലു പാലങ്ങളിൽ ഡാർബ് ടോൾ ഗേറ്റുകൾ പ്രവർത്തിക്കുന്നത്. ശൈഖ് ഖലീഫ പാലം, ശൈഖ് സായിദ് പാലം, മക്ത പാലം, മുസഫ പാലം എന്നീ നാലു പാലങ്ങളിലാണ് ഇരു ദിശകളിലേക്കുമുള്ള യാത്രക്കിടെ ടോൾ നിരക്ക് ഈടാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.