മനാമ: ബഹ്റൈനിലെത്തിയ ടൂറിസ്റ്റുകൾ ഇവിടെ ഇൗ വർഷം ചെലവഴിച്ചത് 900 ദശലക്ഷം ദിനാറിലധികമെന്ന് വെളിപ്പെടുത്തൽ. ഇൗ വർഷത്തെ ആദ്യ ഒമ്പത് മാസത്തെ കണക്കനുസരിച്ച് രാജ്യത്ത് 8.7 ദശലക്ഷം സന്ദർശകർ എത്തിയതായി വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയ അധികൃതർ പറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 7.7 ദശലക്ഷം സന്ദർശകരാണ് എത്തിയത്. ഇൗ വർഷത്തെ ഒരു ടൂറിസ്റ്റിെൻറ ശരാശരി പ്രതിദിന ചെലവഴിക്കൽ തുക 74 ദിനാർ ആണ്. മൊത്തം ആഭ്യന്തര ഉൽപാദനത്തിലേക്ക് ഇൗ വർഷത്തെ ടൂറിസം രംഗത്തിെൻറ സംഭാവന ഏഴ് ശതമാനമാണ്. ഇത് പോയ വർഷം 6.3 ശതമാനമായിരുന്നുവെന്ന് വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രി സായിദ് അസ്സയാനി പറഞ്ഞു. അടുത്ത വർഷം 12 ദശലക്ഷം വരെ സന്ദർശകർ രാജ്യത്തെത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാപാര, ടൂറിസം രംഗത്തെ വിവിധ സൂചികകൾ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഇൗ മേഖല ശരിയായ ദിശയിലാണ് മുന്നേറുന്നത് എന്നതിെൻറ വ്യക്തമായ അടയാളമാണത്. 2015ൽ ഇൗ രംഗത്ത് തുടങ്ങിയ പരിഷ്കാരങ്ങളുടെ ഫലമാണിതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ബഹ്റൈൻ ഫിനാൻഷ്യൽ ഹാർബറിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ബഹ്റൈൻ ടൂറിസം ആൻറ് എക്സിബിഷൻസ് അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് ശൈഖ് ഖാലിദ് ബിൻ ഹമൂദ് ആൽ ഖലീഫയും സംബന്ധിച്ചു.
ടൂറിസം രംഗത്തിന് കരുത്തുപകരുന്ന തരത്തിലുള്ള നിയമ നിർമാണങ്ങളാണ് രാജ്യത്ത് നടക്കുന്നത്. ഭക്ഷണ വാഹനങ്ങൾക്ക് ലൈസൻസ് നൽകൽ, കടൽ ടൂറിസത്തിന് സംവിധാനം ഏർപ്പെടുത്തൽ, ആതിഥേയ മേഖലയിൽ ഇലക്ട്രോണിക് സർവെ എന്നീ കാര്യങ്ങൾ ശ്രേദ്ധയ നടപടിയാണ്. അടുത്ത വർഷം കടൽ, തീരമേഖലയിലെ ടൂറിസത്തിന് പ്രാധാന്യം നൽകും. വാട്ടർ സ്പോർട്സ് രംഗത്തിനും പ്രത്യേക പരിഗണന നൽകാനാണ് ആലോചന. ടൂറിസം മേഖലയിൽ 32 ബില്ല്യൺ ഡോളറിെൻറ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇത് അടുത്ത നാല് വർഷം സമ്പദ്വ്യവസ്ഥക്ക് കരുത്തുപകരുമെന്ന് മന്ത്രി വ്യക്തമാക്കി. വിവിധ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് വ്യാപാരികളുടെ 36 കേസുകൾ പബ്ലിക് പ്രൊസിക്യൂഷന് കൈമാറിയിട്ടുണ്ട്. പോയ വർഷം ഇത് 10 എണ്ണമായിരുന്നു. മതിയായ ലൈസൻസില്ലാതെ ഏതെങ്കിലും പ്രവർത്തനങ്ങളിൽ ഏർപ്പെടുക, കൃത്യമല്ലാത്ത രേഖകൾ സമർപ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ് പലരും നടത്തിയത്. ഇൗ വർഷം 31,638 നിയമ ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ഇത് 34,150 ആയിരുന്നു. ഇതിൽ, ഇൗ വർഷം രേഖപ്പെടുത്തിയ പരാതികളുടെ എണ്ണം 17,247 ആണ്.നിയമലംഘനം ചൂണ്ടിക്കാണിച്ചിട്ടും തിരുത്താത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും. വ്യാപാര, ടൂറിസം മേഖലയിലുള്ളവർ നിയമം കൃത്യമായി പാലിക്കാൻ ശ്രദ്ധിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
ബഹ്റൈനിലെ പ്രധാന നിക്ഷേപ മേഖലകളിലൊന്നാണ് ടൂറിസമെന്ന് ബഹ്റൈൻ ഇക്കണോമിക് ഡെവലപ്മെൻറ് ബോർഡ് (ഇ.ഡി.ബി) മാനേജിങ് ഡയറക്ടർ ഡോ.സൈമൺ ഗാൽപിൻ പറഞ്ഞു. മേഖലയിലെ പ്രധാന ടൂറിസം കേന്ദ്രമെന്ന പദവി ബഹ്റൈൻ നിലനിർത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.