Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബഹ്​റൈനിൽ ഇൗ വർഷം...

ബഹ്​റൈനിൽ ഇൗ വർഷം ടൂറിസ്​റ്റുകൾ ചെലവഴിച്ചത്​ 900 ദശലക്ഷം ദിനാർ

text_fields
bookmark_border
ബഹ്​റൈനിൽ ഇൗ വർഷം ടൂറിസ്​റ്റുകൾ ചെലവഴിച്ചത്​ 900 ദശലക്ഷം ദിനാർ
cancel

മനാമ: ബഹ്​റൈനി​ലെത്തിയ ടൂറിസ്​റ്റുകൾ ഇവിടെ ഇൗ വർഷം ചെലവഴിച്ചത്​ 900 ദശലക്ഷം ദിനാറിലധികമെന്ന്​ വെളിപ്പെടുത്തൽ. ഇൗ വർഷത്തെ ആദ്യ ഒമ്പത്​ മാസത്തെ കണക്കനുസരിച്ച്​ രാജ്യത്ത്​ 8.7 ദശലക്ഷം സന്ദർശകർ എത്തിയതായി വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയ അധികൃതർ പറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 7.7 ദശലക്ഷം സന്ദർശകരാണ്​ എത്തിയത്​. ഇൗ വർഷത്തെ ഒരു ടൂറിസ്​റ്റി​​െൻറ ശരാശരി പ്രതിദിന ചെലവഴിക്കൽ തുക 74 ദിനാർ ആണ്​. മൊത്തം ആഭ്യന്തര ഉൽപാദനത്തിലേക്ക്​ ഇൗ വർഷത്തെ ടൂറിസം രംഗത്തി​​െൻറ സംഭാവന ഏഴ്​ ശതമാനമാണ്​. ഇത്​ പോയ വർഷം 6.3 ശതമാനമായിരുന്നുവെന്ന്​ വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രി സായിദ്​ അസ്സയാനി പറഞ്ഞു. അടുത്ത വർഷം 12 ദശലക്ഷം വരെ സന്ദർശകർ രാജ്യത്തെത്തുമെന്നാണ്​ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാപാര, ടൂറിസം രംഗത്തെ വിവിധ സൂചികകൾ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്​. ഇൗ മേഖല ശരിയായ ദിശയിലാണ്​ മുന്നേറുന്നത്​ എന്നതി​​െൻറ വ്യക്തമായ അടയാളമാണത്​. 2015ൽ ഇൗ രംഗത്ത്​ തുടങ്ങിയ പരിഷ്​കാരങ്ങളുടെ ഫലമാണിതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ബഹ്​റൈൻ ഫിനാൻഷ്യൽ ഹാർബറിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ബഹ്​റൈൻ ടൂറിസം ആൻറ്​ എക്​സിബിഷൻസ്​ അതോറിറ്റി ചീഫ്​ എക്​സിക്യൂട്ടിവ്​ ശൈഖ്​ ഖാലിദ്​ ബിൻ ഹമൂദ്​ ആൽ ഖലീഫയും സംബന്ധിച്ചു.

ടൂറിസം രംഗത്തിന്​ കരുത്തുപകരുന്ന തരത്തിലുള്ള നിയമ നിർമാണങ്ങളാണ്​ രാജ്യത്ത്​ നടക്കുന്നത്​. ഭക്ഷണ വാഹനങ്ങൾക്ക്​ ലൈസൻസ്​ നൽകൽ, കടൽ ടൂറിസത്തിന്​ സംവിധാനം ഏർപ്പെടുത്തൽ, ആതിഥേയ മേഖലയിൽ ഇലക്​ട്രോണിക്​ സർവെ എന്നീ കാര്യങ്ങൾ ശ്ര​േദ്ധയ നടപടിയാണ്​. അടുത്ത വർഷം കടൽ, തീരമേഖലയിലെ ടൂറിസത്തിന്​ പ്രാധാന്യം നൽകും. വാട്ടർ സ്​പോർട്​സ്​ രംഗത്തിനും പ്രത്യേക പരിഗണന നൽകാനാണ്​ ആലോചന. ടൂറിസം മേഖലയിൽ  32 ബില്ല്യൺ ഡോളറി​​െൻറ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്​. ഇത്​ അടുത്ത നാല്​ വർഷം സമ്പദ്​വ്യവസ്​ഥക്ക്​ കരുത്തുപകരുമെന്ന്​ മന്ത്രി വ്യക്തമാക്കി. വിവിധ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട്​ വ്യാപാരികളുടെ 36 കേസുകൾ പബ്ലിക്​ പ്രൊസിക്യൂഷന്​ കൈമാറിയിട്ടുണ്ട്​. പോയ വർഷം ഇത്​ 10 എണ്ണമായിരുന്നു. മതിയായ ലൈസൻസി​ല്ലാതെ ഏതെങ്കിലും പ്രവർത്തനങ്ങളിൽ ഏർപ്പെടുക, കൃത്യമല്ലാത്ത രേഖകൾ സമർപ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ്​ പലരും നടത്തിയത്​. ഇൗ വർഷം 31,638 നിയമ ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്​. കഴിഞ്ഞ വർഷം ഇത്​ 34,150 ആയിരുന്നു. ​ഇതിൽ, ഇൗ വർഷം രേഖപ്പെടുത്തിയ പരാതികളുടെ എണ്ണം 17,247 ആണ്​.നിയമലംഘനം ചൂണ്ടിക്കാണിച്ചിട്ടും തിരുത്താത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും. വ്യാപാര, ടൂറിസം മേഖലയിലുള്ളവർ നിയമം കൃത്യമായി പാലിക്കാൻ ​ശ്രദ്ധിക്കണമെന്ന്​ മന്ത്രി ആവശ്യപ്പെട്ടു.

     ബഹ്​റൈനിലെ പ്രധാന നിക്ഷേപ മേഖലകളിലൊന്നാണ്​ ടൂറിസമെന്ന്​ ബഹ്​റൈൻ ഇക്കണോമിക്​ ഡെവലപ്​മ​െൻറ്​ ബോർഡ്​ (ഇ.ഡി.ബി) മാനേജിങ്​ ഡയറക്​ടർ ഡോ.സൈമൺ ഗാൽപിൻ പറഞ്ഞു. മേഖലയിലെ പ്രധാന ടൂറിസം കേന്ദ്രമെന്ന പദവി ബഹ്​റൈൻ നിലനിർത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tourismgulf newsmalayalam news
News Summary - tourism-bahrain-gulf news
Next Story