ടൂറിസം കോളജിൽ പഠിക്കാം, സിറ്റി  ഒാഫ്​ ഗോൾഡ്​ സ്​കോളർഷിപ്പുമായി

ദുബൈ: ദുബൈ ടൂറിസം വകുപ്പിനു കീഴിലെ ദുബൈ കോളജ്​ ഒഫ്​ ടൂറിസം ദുബൈ ഗോൾഡ്​ആൻറ്​ ജ്വല്ലറി ഗ്രൂപ്പു (ഡി.ജി.ജെ.ജി)യുമായി സഹകരിച്ച്​ സ്​കോളർഷിപ്പ്​ നൽകുന്നു. സെപ്​റ്റംബറിൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ്​ ഒഫ്​ റീടെയിൽ കോഴ്​സിന്​ അപേക്ഷിക്കുന്ന 20 വിദ്യാർഥികൾക്കാണ്​ സിറ്റി ഒഫ്​ ഗോൾഡ്​ സ്​കോളർഷിപ്പ്​ ലഭിക്കുക. സ്വദേശി വിദ്യാർഥികൾക്കും ഇന്ത്യക്കാരുൾപ്പെടെയുള്ള പ്രവാസികൾക്കും സ്​കോളർഷിപ്പിന്​ അപേക്ഷിക്കാം. 
 പ്രതിഭാധനരായ സ്വദേശി വിദ്യാർഥികളെ ആകർഷിക്കാനും മികച്ച അവസരങ്ങൾ ഒരുക്കാനും ലക്ഷ്യമിട്ടാണ്​ സ്​കോളർഷിപ്പ്​ ഫണ്ട്​ ഏർപ്പെടുത്തിയത്​്. 
സ്​കോളർഷിപ്പിന്​ തെരഞ്ഞെടുക്കപ്പെടുന്നവരുടെ മുഴുവൻ ഫീസും ഫണ്ടിൽ നിന്ന്​ നൽകും.  

കോഴ്​സ്​ പൂർത്തിയായ ശേഷം ഡി.ജി.ജെ.ജി ശൃംഖലയിലെ സ്ഥാപനങ്ങളിൽ പരിശീലനം നൽകും. മലബാർ ഗോൾഡ്​ ആൻറ്​ ഡയമണ്ട്​സ്​, ജോയ്​ ആലുക്കാസ്, ദമാനി തുടങ്ങിയ ജ്വല്ലറികളും ഗ്രൂപ്പിൽ അംഗമാണ്​. താൽപര്യമുള്ള വിദ്യാർഥികൾ അപേക്ഷയോടൊപ്പം എന്തുകൊണ്ട്​ താൻ സ്​കോളർഷിപ്പിന്​ തെരഞ്ഞെടുക്കപ്പെടണം എന്ന്​ വ്യക്​തമാക്കുന്ന കത്തും ഉൾക്കൊളളിക്കണം. ഇംഗ്ലീഷ്​ പരിജ്​ഞാനവും മറ്റും പരിശോധിക്കുന്ന എഴുത്തു പരീക്ഷയും ഇൻറർവ്യൂവും നടത്തിയാണ്​ സ്​കോളർഷിപ്പിന്​ അർഹരെ പ്രഖ്യാപിക്കുക. കുട്ടികളുടെ മികവ്​ വളർത്തിയെടുക്കാനും പ്രായോഗിക പരിശീലനം നൽകാനും ദുബൈ ടൂറിസം പ്രതിജ്​ഞാബദ്ധമാണെന്ന്​ ജനറൽ മാനേജർ ഇൗസാ ബിൻ ഹദർ വ്യക്​തമാക്കി.

സ്വദേശിയോ വിദേശിയോ ആവ​െട്ട ദുബൈക്കാരായ എല്ലാ യുവജനങ്ങളുടെയും കഴിവ്​ വളർത്തിയെടുക്കാൻ അവസരമൊരുക്കാനുള്ള ശ്രമമാണ്​ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ദുബൈയെ ഒന്നാം നിര വിനോദ സഞ്ചാര^ വിപണന കേന്ദ്രമാക്കിത്തീർക്കുവാൻ  പൊതു^സ്വകാര്യമേഖല നടത്തുന്ന കൂട്ടായ മുന്നേറ്റത്തി​​െൻറ സുപ്രധാന പദ്ധതികളിലൊന്നാണ്​ സിറ്റി ഒഫ്​ ഗോൾഡ്​ സ്​കോളർഷിപ്പെന്ന്​ ദുബൈ ടൂറിസം പാർട്​ണർഷിപ്പ്​ സി.ഇ.ഒ ലൈല സുഹൈൽ പറഞ്ഞു.  

പുതിയ തലമുറയിലെ വിദ്യാർഥികൾക്ക്​ ഏറ്റവും മികച്ച പരിശീലനം ലഭ്യമാക്കാൻ പദ്ധതി സഹായകമാകുമെന്ന്​ ഡി.ജി.ജെ.ജി ചെയർമാൻ തൗഹീദ്​ അബ്​ദുല്ല പറഞ്ഞു. https://www.dct.ac.ae/admissions/the-city-of-gold-scholarship/ എന്ന ലിങ്കിൽ വിശദ വിവരങ്ങൾ ലഭ്യമാണ്​.  
കൂടുതൽ വിവരങ്ങൾക്ക്​ info@dct.ac.ae എന്ന ഇമെയിലിലോ +971 4 403 2834 നമ്പറിലോ ബന്ധപ്പെടാം. 

Tags:    
News Summary - tourism-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.