ടൂറിസം കോളജിൽ പഠിക്കാം, സിറ്റി ഒാഫ് ഗോൾഡ് സ്കോളർഷിപ്പുമായി
text_fieldsദുബൈ: ദുബൈ ടൂറിസം വകുപ്പിനു കീഴിലെ ദുബൈ കോളജ് ഒഫ് ടൂറിസം ദുബൈ ഗോൾഡ്ആൻറ് ജ്വല്ലറി ഗ്രൂപ്പു (ഡി.ജി.ജെ.ജി)യുമായി സഹകരിച്ച് സ്കോളർഷിപ്പ് നൽകുന്നു. സെപ്റ്റംബറിൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് ഒഫ് റീടെയിൽ കോഴ്സിന് അപേക്ഷിക്കുന്ന 20 വിദ്യാർഥികൾക്കാണ് സിറ്റി ഒഫ് ഗോൾഡ് സ്കോളർഷിപ്പ് ലഭിക്കുക. സ്വദേശി വിദ്യാർഥികൾക്കും ഇന്ത്യക്കാരുൾപ്പെടെയുള്ള പ്രവാസികൾക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം.
പ്രതിഭാധനരായ സ്വദേശി വിദ്യാർഥികളെ ആകർഷിക്കാനും മികച്ച അവസരങ്ങൾ ഒരുക്കാനും ലക്ഷ്യമിട്ടാണ് സ്കോളർഷിപ്പ് ഫണ്ട് ഏർപ്പെടുത്തിയത്്.
സ്കോളർഷിപ്പിന് തെരഞ്ഞെടുക്കപ്പെടുന്നവരുടെ മുഴുവൻ ഫീസും ഫണ്ടിൽ നിന്ന് നൽകും.
കോഴ്സ് പൂർത്തിയായ ശേഷം ഡി.ജി.ജെ.ജി ശൃംഖലയിലെ സ്ഥാപനങ്ങളിൽ പരിശീലനം നൽകും. മലബാർ ഗോൾഡ് ആൻറ് ഡയമണ്ട്സ്, ജോയ് ആലുക്കാസ്, ദമാനി തുടങ്ങിയ ജ്വല്ലറികളും ഗ്രൂപ്പിൽ അംഗമാണ്. താൽപര്യമുള്ള വിദ്യാർഥികൾ അപേക്ഷയോടൊപ്പം എന്തുകൊണ്ട് താൻ സ്കോളർഷിപ്പിന് തെരഞ്ഞെടുക്കപ്പെടണം എന്ന് വ്യക്തമാക്കുന്ന കത്തും ഉൾക്കൊളളിക്കണം. ഇംഗ്ലീഷ് പരിജ്ഞാനവും മറ്റും പരിശോധിക്കുന്ന എഴുത്തു പരീക്ഷയും ഇൻറർവ്യൂവും നടത്തിയാണ് സ്കോളർഷിപ്പിന് അർഹരെ പ്രഖ്യാപിക്കുക. കുട്ടികളുടെ മികവ് വളർത്തിയെടുക്കാനും പ്രായോഗിക പരിശീലനം നൽകാനും ദുബൈ ടൂറിസം പ്രതിജ്ഞാബദ്ധമാണെന്ന് ജനറൽ മാനേജർ ഇൗസാ ബിൻ ഹദർ വ്യക്തമാക്കി.
സ്വദേശിയോ വിദേശിയോ ആവെട്ട ദുബൈക്കാരായ എല്ലാ യുവജനങ്ങളുടെയും കഴിവ് വളർത്തിയെടുക്കാൻ അവസരമൊരുക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ദുബൈയെ ഒന്നാം നിര വിനോദ സഞ്ചാര^ വിപണന കേന്ദ്രമാക്കിത്തീർക്കുവാൻ പൊതു^സ്വകാര്യമേഖല നടത്തുന്ന കൂട്ടായ മുന്നേറ്റത്തിെൻറ സുപ്രധാന പദ്ധതികളിലൊന്നാണ് സിറ്റി ഒഫ് ഗോൾഡ് സ്കോളർഷിപ്പെന്ന് ദുബൈ ടൂറിസം പാർട്ണർഷിപ്പ് സി.ഇ.ഒ ലൈല സുഹൈൽ പറഞ്ഞു.
പുതിയ തലമുറയിലെ വിദ്യാർഥികൾക്ക് ഏറ്റവും മികച്ച പരിശീലനം ലഭ്യമാക്കാൻ പദ്ധതി സഹായകമാകുമെന്ന് ഡി.ജി.ജെ.ജി ചെയർമാൻ തൗഹീദ് അബ്ദുല്ല പറഞ്ഞു. https://www.dct.ac.ae/admissions/the-city-of-gold-scholarship/ എന്ന ലിങ്കിൽ വിശദ വിവരങ്ങൾ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് info@dct.ac.ae എന്ന ഇമെയിലിലോ +971 4 403 2834 നമ്പറിലോ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.