അബൂദബി: വേൾഡ് ട്രാവൽ അവാർഡിൽ ലോകത്തെ പ്രമുഖ സ്പോർട്സ് ടൂറിസം ഡെസ്റ്റിനേഷനായി അബൂദബി തെരഞ്ഞെടുക്കപ്പെട്ടു. അബൂദബി സാംസ്കാരിക ടൂറിസം വകുപ്പ് പ്രതിനിധികൾ ലോക യാത്രാ അവാർഡ് സ്വീകരിച്ചു.ഈ വർഷം അബൂദബി നേടിയ ഒട്ടേറെ അംഗീകാരങ്ങളിൽ ഏറ്റവും പുതിയതാണ് ഈ അവാർഡ്. ഡബ്ല്യു.ടി.എയുടെ മിഡിൽ ഈസ്റ്റ്പരിപാടിയിൽ മിഡിൽ ഈസ്റ്റിെൻറ പ്രമുഖ ബിസിനസ് ടൂറിസം ഡെസ്റ്റിനേഷനായി തെരഞ്ഞെടുക്കപ്പെട്ടു. യു.കെ.യിലെ സെല്ലിങ് ട്രാവൽ ഏജൻറുമാരുടെ ചോയ്സ് അവാർഡുകളിൽ മികച്ച സിറ്റി ബ്രേക്ക് അവാർഡും അബൂദബി കരസ്ഥമാക്കി.
സ്പെഷൽ ഒളിമ്പിക്സ് പോലുള്ള ലോകത്തെ മികച്ച കായിക മത്സരങ്ങൾക്ക് ആതിഥേയത്വം വഹിച്ചതിനു ശേഷം 2019ലെ സ്പോർട്സ് ടൂറിസത്തിെൻറ പ്രീമിയം ഡെസ്റ്റിനേഷനായി അബൂദബി തിളങ്ങി. ലോക ഗെയിംസ് 2019, യു.എഫ്.സി 242 ഷോഡൗൺ, ബ്രസീൽ ദക്ഷിണ കൊറിയ അന്താരാഷ്ട്ര സൗഹൃദ മത്സരം. ഫോർമുല വൺ ഇത്തിഹാദ് അബൂദബി ഗ്രാൻഡ് പ്രീ, അഡ്നോക് അബൂദബി മാരത്തൺ, മുബാദല വേൾഡ് ടെന്നിസ് ചാമ്പ്യൻഷിപ്, അബൂദബി ഗോൾഫ് ചാമ്പ്യൻഷിപ്, ഐ.ടി.യു വേൾഡ് ട്രയാതലൺ അബൂദബി എന്നിവയുൾപ്പെടെ യു.എ.ഇ തലസ്ഥാനമായ അബൂദബി ഒട്ടേറെ കായിക ഇനങ്ങൾക്ക് ആതിഥേയത്വം വഹിച്ചു.
ലോകത്തെ പ്രമുഖ ടൂറിസം വ്യവസായ അവാർഡുകളിലൊന്നായി അബൂദബിയെ അംഗീകരിച്ചതിൽ അബൂദബി സാംസ്കാരിക ടൂറിസം വകുപ്പ് മെന റീജനൽ പ്രമോഷൻ മാനേജർ നബീൽ എം. അൽ സാറൂനി ചൂണ്ടിക്കാട്ടി. അബൂദബിയിൽ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും ബിസിനസ്, കായികം, വിനോദം, സംസ്കാരം എന്നിവയുടെ ആഗോള കേന്ദ്രമായി അബൂദബിയെ മാറ്റിയതിനുമാണ് അവാർഡ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.