ദുബൈ: കോവിഡിനെ ഓടിത്തോൽപ്പിക്കാൻ ദുബൈ നഗരം വെള്ളിയാഴ്ച ട്രാക്കിലിറങ്ങും. കോവിഡിെൻറ അതിപ്രസരത്തിനുശേഷം യു.എ.ഇയിൽ നടക്കുന്ന ആദ്യ ഹാഫ് മാരത്തണിന് നാളെ ദുബൈ സാക്ഷ്യംവഹിക്കും.ദുബൈ ഇൻറർനാഷനൽ ഫിനാൻസ് സെൻററിെൻറയും (ഡി.ഐ.എഫ്.സി) സ്പോർട്സ് കൗൺസിലിെൻറയും ദുബൈ പൊലീസിെൻറയും ആർ.ടി.എയുടെയും സഹകരണത്തോടെ നടക്കുന്ന മാരത്തണിൽ 40 രാജ്യങ്ങളിൽനിന്നുള്ള 400 പേർ നിരത്തിലിറങ്ങും.
അഞ്ച്, പത്ത്, 15 കിലോമീറ്ററുള്ള മൂന്ന് കാറ്റഗറിയിലാണ് മത്സരം. ഡി.ഐ.എഫ്.സി ഗേറ്റിന് മുന്നിൽ നിന്നാരംഭിക്കുന്ന ഓട്ടം അവിടെ തന്നെ സമാപിക്കുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ബുർജ് ഖലീഫ, എമിറേറ്റ്സ് ടവർ, ഫ്യൂച്ചർ മ്യൂസിയം എന്നിവയുടെ കാഴ്ചകൾ ആസ്വദിച്ചായിരിക്കും മാരത്തൺ മുന്നേറുക. സുരക്ഷ മുൻനിർത്തിയാണ് പങ്കെടുക്കുന്നവരുടെ എണ്ണം ചുരുക്കിയത്. യു.കെയിൽനിന്നുള്ള വിദഗ്ധ സംഘമാണ് സുരക്ഷ ചുമതലകൾ ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞവർഷം 2500 പേർ പങ്കെടുത്ത മാരത്തണാണ് ഇക്കുറി 400 പേരിൽ ഒതുക്കിയത്.
ലോകത്തിെൻറ മറ്റ് ഭാഗങ്ങളിൽ നടന്ന ഇത്തരം പരിപാടികളിലെ സുരക്ഷ മാനദണ്ഡങ്ങൾ മാതൃകയാക്കിയാണ് ദുബൈയിലും സുരക്ഷയൊരുക്കിയിരിക്കുന്നതെന്ന് പ്രൊമോസെവൻ സ്പോർട്സ് മാർക്കറ്റിങ് തലവൻ സ്റ്റീവൻ മാറ്റിജ്സ് പറഞ്ഞു. സ്പർശനം പരമാവധി ഒഴിവാക്കുന്നതിനായി ഓട്ടോമാറ്റിക് സാനിറ്റൈസേഷനും ശരീരതാപ പരിശോധനയും നടത്തുന്നുണ്ട്.രാവിലെ ആറിനാണ് 21 കിലോമീറ്റർ മാരത്തൺ തുടങ്ങുന്നത്. 6.10ന് പത്ത് കിലോമീറ്ററും 6.20ന് അഞ്ച് കിലോമീറ്ററും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.