ദുബൈ യാത്രക്ക്​​ ജി.ഡി.ആർ.എഫ്​.എ, ഐ.സി.എ അനുമതി വേണ്ട

ദുബൈ: ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ നിന്ന്​ ദുബൈയിലേക്ക്​ യാത്ര ചെയ്യുന്നവർക്ക്​ ജനറൽ ഡയറക്​​ടറേറ്റിന്‍റെയോ (ജി.ഡി.ആർ.എഫ്​.എ) ഫെഡറൽ അതോറിറ്റിയുടേയോ (ഐ.സി.എ) അനുമതി ആവശ്യമില്ലെന്ന്​ എയർ ഇന്ത്യ എക്സ്​പ്രസ്​ അറിയിച്ചു.

കഴിഞ്ഞ ദിവസം റാപിഡ്​ പി.സി.ആർ ഒഴിവാക്കിയതിന്​ പിന്നാലെയാണ്​ അനുമതി കടമ്പകളും ഒഴിവാക്കിയത്​. ദുബൈ വിസക്കാർ യാത്രക്ക്​ മുൻപ്​​ ജി.ഡി.ആർ.എഫ്​.എയുടെ അനുമതി തേടണമെന്ന്​ നിബന്ധനയുണ്ടായിരുന്നു.

മറ്റ്​ എമിറേറ്റുകളിലെ വിസക്കാർ ഐ.സി.എയുടെ അനുമതിയായിരുന്നു തേടേണ്ടിയിരുന്നത്​. ഇത്​ രണ്ടുമാണ്​ ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്​.

Tags:    
News Summary - Travel to Dubai does not require GDRFA or ICA clearance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT