ലോകമെങ്ങും ടൈസൺ അക്കാദമികൾ വരുന്നു

ദുബൈ: മുൻ ലോക ബോക്​സിങ്​ താരം മൈക്ക്​ ടൈസൺ ത​​​െൻറ പുതിയ ഫിറ്റ്​നസ്​ സ​​െൻററുകളുടെ ​പ്രഖ്യാപനം ദുബൈയിൽ നടത്തി. 
മൈക്​ ടൈസൺ അക്കാദമി എന്നപേരിൽ ​ലോകമൊട്ടുക്കും ഫ്രാഞ്ചൈ​സി ഫിറ്റ്​നസ്​ കേന്ദ്രങ്ങൾ തുടങ്ങാനാണ്​ പരിപാടിയെന്ന്​ അറ്റ്​ലാൻറിസ്​ ഹോട്ടലിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ടൈസൺ അറിയിച്ചു.  പ്രീമിയർ, ഫുൾ സർവീസ്​, സ്​റ്റാൻഡേർഡ്​, എക്​സ്​പ്രസ്​ എന്നിങ്ങനെ നാലു തരം ജിമ്മുകളാണ്​ ഉണ്ടാവുക. 

തുടക്കത്തിൽ ഇന്ത്യ, പാകിസ്​താൻ, ബഹറൈൻ, ആസ്​ട്രേലിയ, ന്യുസിലാൻറ്​, ആ​ഫ്രിക്ക,സൈപ്രസ്​, ഗ്രീസ്​,മൊറോക്കോ, ഫ്രാൻസ്​,ചൈന, സ്വിറ്റ്​സർലൻറ്​ ,തെക്കേ അമേരിക്ക എന്നിവിടങ്ങളിൽ ജിമ്മുകൾ തുറക്കും. യു.എ.ഇയിൽ ദുബൈയിലും അബൂദബിയിലും അക്കാദമികൾ ആരംഭിക്കുമെന്ന്​ ടൈസൺ പറഞ്ഞു. 
അത്യാധുനിക സൗകര്യങ്ങൾ എല്ലാ കേന്ദ്രങ്ങളിലും സജ്ജീകരിക്കും. വലിയ കേന്ദ്രങ്ങളിൽ മൈക്​ ടൈസൺ മ്യൂസിയവും നീന്തൽകുളവും ജ്യൂസ്​ ബാറും ഉണ്ടാകും.പരിശീലകരെ ടൈസൺ നേരിട്ട്​ തെരഞ്ഞെടുക്കും. 

Tags:    
News Summary - tysen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.